വയസ് 24,ഉയരം 154 cm, വൈറലായി പെൺകുട്ടിയുടെ പോസ്റ്റ് … ഫേസ്ബുക്കിലൂടെ വിവാഹാലോചന ക്ഷണിച്ച് കൊല്ലംകാരി പെൺകുട്ടി..!!! ഡിമാന്റുകൾ ഇങ്ങനെ…!!!!

പഴയ ഒഴിഞ്ഞ കുപ്പികളിൽ വരകൾ കൊണ്ടും വർണങ്ങൾ കൊണ്ടും ജീവൻ കൊടുത്ത് കലാകാരി അപർണയെ ചിലർക്കേങ്കിലും ഓര്മയുണ്ടാകും. അസാമാന്യ കരവിരുത് കൈവശമുള്ള പെൺകുട്ടിയാണ് അപർണ . തന്റെ ക്രയേറ്റിവിറ്റി ഇപ്പോൾ തനിക്കുള്ള പെണ്ണുകാണലിനു വേണ്ടി ഉപയോഗിച്ചിരിക്കയാണ് കക്ഷി . സോഷ്യൽ മീഡിയ പോസ്റ്റ് ആയിറ്റി പങ്കുവെച്ച കുറിപ്പിൽ തനിക് വേണ്ട എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയിരുന്നു. ഇപ്പോളത്തെ സാമൂഹിക ചുറ്റുപാടുകളെയും ചെറിയ രീതിയിൽ പരിഹസിക്കാനും അപര്ണാ മറന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ വന്ന ബ്രോക്കര്മാര്ക്ക് വേണ്ടി ഞാൻ എന്നെ കുറിച്ചേർ്ഴുതിയപ്പോൾ ആണ് ഇനിക് എന്നെ കുറിച്ചുള്ള ധാരണ വരുന്നത് എന്ന് സരസമായി അപർണ പങ്കു വെച്ചു.

അപര്ണയുടെ കുറിപ്പ് ഇങ്ങനെ….

“വിവാഹപ്രായമെത്തി എന്ന് നാട്ടുകാർ പറഞ്ഞു കാത്‌ തഴമ്പിച്ച കേരളത്തിലെ ഒരു സാധാരണ പെണ്ണിന്റെ ‘identity crisis’ ആയിട്ട് കണ്ടാൽ മതി.
ഇനിയിപ്പോ സർവജ്ഞപീഠം കയറിയാലും……………… പറയാൻ വയ്യാത്തോണ്ടാ.

അപർണ, വയസ്സ് 24.
അതു പോരാ, പറയുമ്പോ എല്ലാം കിറുകൃത്യം ആയിരിക്കണം.
അപർണ എസ്‌, 22/03/1996.
ഇരുണ്ട നിറം, 156cm.
ക്രിസ്ത്യൻ(ലാറ്റിൻ കത്തോലിക്ക)

യോഗ്യത: BA Lit., D. Ed, B.Ed.
(അതുകൊണ്ട് തന്നെ അധ്യാപികയായാൽ രാവിലെ പോയി വൈകുന്നേരം വീട്ടിൽ എത്തും. ശനിയും ഞായറും വീട്ടിൽ ഇരുന്നോളും. പിള്ളേരെ നോക്കാനും സമയം കിട്ടും.)

അധിക യോഗ്യതകൾ:

  1. കേരളത്തിന്‌ പുറത്ത് പോയി പഠിച്ചിട്ടില്ല.
    ഹോസ്റ്റലിൽ നിന്ന് പഠിച്ചിട്ടില്ല
  2. ഏക മകൾ
  3. വലിയ കൂട്ടും, കൂട്ടുകാർക്ക് ഒപ്പം അങ്ങനെ കറക്കം ഒന്നും ഇല്ലാത്തത് കൊണ്ട് വീട്ടിൽ തന്നെ ഇരുന്ന് കുപ്പിയിലൊക്കെ പെയിന്റ് അടിച്ച് അങ്ങ് ഇരിക്കും.

പരിമിതികൾ:

  1. Daughter of divorced parents
  2. വലിയ സ്ത്രീധന തുക കൊടുക്കാൻ ഉള്ള വകയില്ല.

കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ വരുന്ന ബ്രോക്കർമാർക്ക് ഒരു വെള്ളപേപ്പറിൽ മേൽ പറഞ്ഞ വിവരങ്ങൾ എഴുതിയപ്പോഴാണ് ഞാൻ ആരെന്ന തിരിച്ചറിവ് വന്നത്.
‘എന്തൊക്കെയോ ഇനിയും ചെയ്യണം, ഓടി നടക്കണം. ഒത്തിരി കാശും പ്രശസ്തി ഒന്നും വേണ്ട. ജീവിക്കാൻ വേണ്ടി മാത്രം. ഇനിയിപ്പോ ഒറ്റക്ക് ആയാലും ഇത്തിരി സന്തോഷായിട്ട് എവിടേലും ഒരിടത്തു വല്ലൊക്കെ പണി എടുത്ത് അങ്ങ് കൂടണം’ അത്രേ വേണ്ടു എനിക്ക്.

ഇനീപ്പോ ഗവണ്മെന്റ് സാലറി മാത്രമാണ് നല്ല ശമ്പളം എന്ന് വിചാരിക്കുന്ന ഒരു സമൂഹത്തിൽ നിൽക്കുന്നോണ്ട് ചങ്ക് പറിച്ച് തരാൻ നില്കുന്നവരെ ഒക്കെ ചങ്കിന്നു പറിച്ചു കളയേണ്ടിയും വരും.
കോട്ടപ്പടി സ്ത്രീധനം കൊടുത്ത് ഏതോ ഒരു കുടുംബത്തിന്റെ പ്രാരാപ്തം മാറ്റാൻ എൻ്റെ കുടുംബം ഇനി വയറു മുറുക്കി ജീവിക്കേണ്ടി വരുന്ന ഒരു ** ഏർപ്പാടിൽ ഇനി ഞാനും ഉണ്ടാകുമെന്നു നിങ്ങളെ അറിയിക്കുന്നു.

matrimonial siteൽ കാശ് ചിലവാക്കുന്നത്തിലും നല്ലതല്ലേ ഈ വിവരങ്ങൾ ഒക്കെ ഒരുപാടു സ്വപ്നം കണ്ട് ആഗ്രഹിച്ചു കഷ്ടപ്പെട്ട് ഉണ്ടാക്കിയ നമ്മൾടെ ഈ ‘quppi’യിൽ പ്രദർശിപ്പിക്കുന്നത്.”

Articles You May Like

Comments are closed.