
“സുഖമല്ലേ” എന്ന ബോർഡ് നിങ്ങളുടെ നഗരത്തിൽ നിങ്ങൾ ശ്രദ്ധിച്ചുവോ? അത് എന്താണ് എന്ന് അറിയാമോ?
“സുഖമല്ലേ തൃശ്ശൂര്‍, സുഖമല്ലേ ആലുവ, സുഖമല്ലേ തൃപ്രയാര്‍”. കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം അടുത്തിടെ ശ്രദ്ധിക്കപ്പെട്ട ഒരു ഫ്ലെക്സ് ബോര്‍ഡ് ആയിരിക്കും ഇത്. എന്നാൽ എന്താണ് ഇതെന്ന് നിങ്ങള്‍ക്ക് ആർക്കെങ്കിലും മനസിലായോ?
വലിയ അക്ഷരങ്ങളില്‍ എഴുതിയ വാചകങ്ങള്‍ ആയതു കൊണ്ട് തന്നെ ജനങ്ങള്‍ ഒറ്റ നോട്ടത്തില്‍ ഈ ഫ്ലെക്സ് ബോര്‍ഡുകള്‍ ശ്രദ്ധിക്കുകയും ചെയ്തു. “സുഖമല്ലെ?” എന്ന് ആരംഭിക്കുന്ന വരികളുടെ അവസാനം അതാത് നഗരങ്ങളിലെ പേരുകള്‍ കൂടി ഉള്‍പെടുത്തിയതായി നിങ്ങൾ കണ്ടിട്ടുണ്ടാകും.

വളരെ ചുരുങ്ങിയ നാളുകള്‍ക്കുള്ളിലാണ് ഈ ബോര്‍ഡ് കേരളത്തിലെ ജനങ്ങൾക്കിടയിൽ ചർച്ച വിഷയമായിരിക്കുന്നത്. ഇതിനോടകം തന്നെ സോഷ്യല്‍മീഡിയ ട്രോളുകളിലും ഈ ബോര്‍ഡ് ചർച്ച വിഷയമായിട്ടുണ്ട്. സോഷ്യല്‍ മീഡിയ ട്രോള്‍ പേജുകളില്‍ പോലും ഈ ബോര്‍ഡിനെ പറ്റി പോസ്റ്റുകളും ട്രോളുകളും വന്നു തുടങ്ങിയിരിക്കുന്നു. ഈ സമയത്ത് ചോദിക്കാന്‍ പറ്റിയ നല്ല ബെസ്റ്റ് ചോദ്യം എന്നു തുടങ്ങി നിരവധി ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വൈറല്‍ ആയിരുന്നു. എന്നിട്ടും ഇതെന്താണ് സംഭവം എന്നു മാത്രം ആര്‍ക്കും മനസ്സിലായിട്ടില്ല.


ചോറ്റാനിക്കര, പെരുമ്പാവൂര്‍, പിറവം, കൂത്താട്ടുകുളം,ആലുവ, തൊടുപുഴ, തൃപ്പയാര്‍ തുടങ്ങിയ നഗരങ്ങളിലാണ് ഈ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. വൈകാതെ തന്നെ ഇതിന് പിന്നിലെ പൊരുൾ വ്യക്തമാവുമെന്ന ആകാംക്ഷയോടെ ജനങ്ങൾ കാത്തിരിക്കുകയാണ്.