
ഒക്ടോബർ ആറാം തിയതി വരെ അറസ്റ്റ് ചെയ്യുവാൻ പാടില്ല..!! നടി ലക്ഷ്മി പ്രമോദിന് മുൻകൂർ ജാമ്യം..!!
കൊല്ലത്ത് ഒരു പെണ്‍കുട്ടി മരിച്ച സംഭവം ഇപ്പോൾ വിവാദമായി കൊണ്ടിരിക്കുകയാണ്. പ്രതിശ്രുത വരൻ കല്യാണത്തിൽ നിന്ന് പിന്മാറിയത്തിൽ മനംനൊന്ത് ആണ് ആ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. സമൂഹ മാധ്യമങ്ങളിലും മറ്റും കടുത്ത പ്രതിഷേധങ്ങൾ ആണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. കുറ്റം ചെയ്തവരെ എത്രയും പെട്ടെന്ന് ആർറസ്റ് ചെയ്തില്ലെങ്കില്‍ വലിയ രീതിയിൽ പ്രതിഷേധങ്ങൾ നടത്തും എന്ന തീരുമാനത്തിലാണ് ജസ്റ്റിസ് ഫോർ രംസി കൂട്ടയമ.
ഈ കേസിലെ ഒരു പ്രധാന പ്രതിയാണ് നടി ലക്ഷ്മി പ്രമോദ് . കേസിൽ ഒന്നാം പ്രതി ഇവരുടെ ഭർതൃ സഹോദരൻ ആണ് . കല്യാണത്തിന് മുൻപ് തന്നെ രംസി ഗര്‍ഭിണിയായപ്പോൾ അബോർഷൻ ചെയ്യാൻ സഹയിച്ചത് ലക്ഷ്മി ആയിരുന്നു അതിനാലാണ് ലക്ഷ്മിയെയും കേസിൽ പ്രതിയാക്കണം എന്ന ആവശ്യം ഉയർന്നു വന്നത്.
എന്നാൽ ഇപ്പോൾ ലക്ഷ്മിക് കോടതി മുൻകൂർജാമ്യം അനുവധിച്ചിരിക്കുകയാണ്. ഒക്ടോബർ 6 ആം തിയതിവരെ നടിയെ അറസ്റ്റ് ചെയ്യരുത് എന്നാണ് കോടതി വിധിച്ചത്. സംസ്ഥാന ക്രൈം ബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. കേസിൽ മരിച്ച പെണ്‍കുട്ടിക്ക് നീതി ലഭിക്കുവാൻ ലക്ഷ്മിയുടെ മുൻകൂർ ജാമ്യംതിനെതിരെ അഭിഭാഷകൻ ഹർജി കൊടുത്തിരുന്നു എന്നാൽ ഹർജി കോടതി തള്ളി. ഇതേ തുടർന്ന് പ്രതിഷേധങ്ങൾക്ക് തയ്യാറെടുക്കുകയന് ജസ്റ്റിസ് ഫോർ രംസി കൂട്ടയമ.