ആലുവയിൽ ചുഴലിക്കാറ്റ്, വാഹനങ്ങൾ തലകീഴ് മറിഞ്ഞു. പരിഭ്രാന്തരായി ജനങ്ങൾ

ആലുവ എടതലയിൽ ആണ് സംഭവം. രണ്ടു വാഹനങ്ങൾ ഉൾപ്പടെ തലകീഴ് മറിഞ്ഞത് ജനങ്ങളെ പരിഭ്രാന്തരാക്കി. എടത്തലയിൽ ഇന്ന് രാവിലെ 8 മണിയോട് കൂടിയാണ് സംഭവം അരങ്ങേറിയത്. രണ്ടു മിനിട്ടോളം നീണ്ടു നിന്ന കാറ്റ് ആ പ്രദേശത്തെ കേബിൾ കണക്ഷനുകൾ തകരറിലാക്കി. വ്യാപകമായ നാശനഷ്ടങ്ങളും മരങ്ങളും പോസ്റ്റുകളും ഒടിഞ്ഞു വീഴുകയും സ്ഥലത്തുണ്ടായി.

കഴിഞ്ഞ ദിവസങ്ങളിൽ മഴ വർധിച്ചു വരുന്ന സാഹചര്യം കൂടെയാണ് കേരളത്തിൽ ഉള്ളത് അതിന്റെ കൂടെയാണ് ചുഴലിക്കറ്റും ജനങ്ങളെ വലച്ചത്. മങ്ങാട്ട് കരയിൽ മരം ഒരു വീടിനു നേരെ വീണ് വീട് തകർന്നു എന്നാൽ വീട്ടിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി.

അങ്കമാലി ,കോതമംഗലം, ഭാഗങ്ങളിൽ വലിയ രീതിയിലുള്ള കാറ്റും മഴയും കാരണം വ്യാപക കൃഷി നാശവും രേഖപ്പെടുത്തിയിട്ടുണ്ട്.

കിഴക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ന്യുനമര്ദം രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു.
ആയതിനാൽ കേരളത്തിൽ ഇന്ന് അതി തീവ്രമായ മഴക് സാധ്യതയുള്ളതിനാൽ ഇടുക്കി മലപ്പുറം കാസർഗോഡ് റന്നി ജില്ലകളിൽ റെഡ് അലർട്ടും തൃശൂർ എറണാകുളം പാലക്കാട് കോഴിക്കോട് വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ തിരുവനന്തപുരം കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

Articles You May Like

Comments are closed.