എം എസ് ധോണിയുടെ വിരമിക്കൽ കാരണം വ്യക്തമാക്കി സുനിൽ ഗാവസ്‌കർ

ഇന്ത്യൻ ക്രിക്കറ്റിലെ മഹേന്ദ്രജാലക്കാരനായ എം എസ് ധോണി ഇന്നലെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞത്. തികച്ചും അപ്രതീക്ഷിതമായിട്ടാണ് ധോണിയുടെ ഈ വിരമിക്കൽ പ്രഖ്യാപനം. എന്നാൽ അതിന് പിന്നിലെ കാരണം വ്യക്തമാക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ.

ഈ വർഷത്തെ ട്വന്റി ട്വന്റി ലോകകപ്പ് മാറ്റിയതാണ് അതിൽ ഒരു കാരണമെന്ന് ഗവാസ്കർ പറയുന്നു. കോവിഡ് കാരണം ഒക്ടോബറിൽ ഓസ്ട്രേലിയയിൽ തുടങ്ങാനിരുന്ന വേൾഡ് കപ്പ് മാറ്റി വെയ്ക്കാൻ ഐ സി സി തീരുമാനിച്ചിരുന്നു. ഐ പി എലിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച് ട്വന്റി ട്വന്റി ലോകകപ്പിന് കളിക്കാൻ ഒരുങ്ങിയിരിക്കുകയായിരുന്നു ധോണി. എന്നാൽ കോവിഡ് എല്ലാം മാറ്റി മറിച്ചുവെന്നും ഗവാസ്കർ പറഞ്ഞു.

ട്വന്റി ട്വന്റി ലോകക്കപ്പ് മാറ്റി വെച്ച സാഹചര്യത്തിൽ താൻ ഇന്ത്യൻ ടീമിൽ തുടരുന്നതിൽ അർത്ഥമില്ല എന്ന് മനസിലാക്കിയത് കൊണ്ടാകാം ധോണി ഈ തീരുമാനം എടുത്തതെന്നും താൻ കരുതുന്നതായി ഗവാസ്കർ കൂട്ടിച്ചേർത്തു. ഐ പി എലിലെ മികച്ച പ്രകടനത്തിലൂടെ ട്വന്റി ട്വന്റി ലോകകപ്പിൽ ഇന്ത്യ ചാമ്പ്യന്മാരാക്കി മടങ്ങാം എന്ന് ധോണി ചിന്തിച്ചിട്ടുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ധോണിയുടെ എല്ലാ തീരുമാനങ്ങൾക്കും വില്ലനായത് കോവിഡ് അന്നെനും ഗവാസ്കർ അഭിപ്രായപ്പെട്ടു.

Cover: Khabar NDTV

Articles You May Like

Comments are closed.