മലയാളികളുടേ അഭിമാനമായി അമ്പയർ അന്തപദ്മനാഭൻ.

ഇന്റർനാഷണൽ ക്രിക്കറ്റ്‌ കൗൺസിലിന്റെ രാജ്യാന്തര അമ്പയർമാരുടെ പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാളി അമ്പയർ അനന്തപദ്മനാഭൻ. ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെട്ട നാലാമത്തെ മലയാളിയാണ് ഇദ്ദേഹം. ഇനി അദ്ദേഹത്തിന് രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളും നിയന്ത്രിക്കാനാവും.

ജോസ് കുരിശിങ്കൽ, ഡോ. കെ എൻ രാഘവൻ, എസ് ദണ്ഡപാണി എന്നിവരാണ് ഇതിന് മുന്നേ പാനലിലേക്കു തിരഞ്ഞെടുക്കപ്പെട്ട മലയാളികൾ. 2005 വരെ ക്രിക്കറ്റിലെ സ്ഥിരസാന്നിധ്യമായിരുന്ന പദ്മനാഭൻ മികച്ച ലെഗ് ബ്രേക്ക്‌ ബൗളർ ആയിരുന്നു. എന്നാൽ കുംബ്ലെയുടെ കഴിവിന് മുന്നിൽ തോറ്റുപോയി. അതോടെ ഇന്ത്യൻ ദേശീയ ടീമിലേക്കുള്ള വഴിയും അടഞ്ഞു. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം.

2008 ൽ ആണ് ആഭ്യന്തര ക്രിക്കറ്റിൽ അമ്പയറിങ് ആരംഭിക്കുന്നത്. ഈ വർഷത്തെ രഞ്ജി ട്രോഫി ഫൈനലിൽ സഹഅമ്പയർ സി ശംസുദ്ദീൻ പരുക്കേറ്റ് പുറത്താവുകയും പകരം ആളെ കണ്ടെത്താൻ കഴിയാതെ വന്ന സാഹചര്യത്തിൽ രണ്ടറ്റത്തു നിന്നും കളി നിയന്ത്രിച്ചു അനന്ത പദ്മനാഭൻ ശ്രദ്ധ നേടിയിരുന്നു.

Articles You May Like

Comments are closed.