ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ബൗലർ യുസ്‌വേന്ദ്ര ചാഹലിന്റെ ഭാര്യ ഒരു സകാലാവല്ലഭ തന്നെയാണ്;അടുത്തറിയാം ധനശ്രീയെ

രണ്ട് ദിവസം മുന്നെയാണ് തന്റെ എൻഗേജ്മെന്റ് വാർത്ത ഇന്ത്യൻ ക്രിക്കറ്റ് ടീം സ്പിൻ ബൗളർ യുസ്‌വേന്ദ്ര ചഹാൽ പങ്കുവെച്ചത്. നവവധു ധനശ്രീക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചപോഴാണ് ക്രിക്കറ്റ്‌ ലോകം ഉൾപ്പെടെ ചഹാലിന്റെ ആരാധകർ ആ സന്തോഷ വാർത്ത അറിയുന്നത്. അതിന് പിന്നാലെ ധനശ്രീയെ കുറിച്ച് അന്വേഷണവും തുടങ്ങി.

തികഞ്ഞ ഒരു സകലകാലാവല്ലഭ തന്നെയാണ് ധനശ്രീ. മുംബൈയിൽ താമസിക്കുന്ന അവർ ഡെന്റിസ്റ്റാണ്. കൂടാതെ മികച്ച ഒരു ഡാൻസറും, യൂട്യൂബറും ആണ് ധനശ്രീ. ഒപ്പം സോഷ്യൽ മീഡിയ കണ്ടന്റ് പ്രൊഡ്യൂസറും. കുടുതലും ഡാൻസ് വിഡിയോയകളാണ് ധനശ്രീ തന്റെ യുട്യൂബിൽ പോസ്റ്റ്‌ ചെയ്യാറുള്ളത്. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും നിരവധി ആരാധകർ ധനശ്രീയ്ക്കുണ്ട്.

മുൻപ് ചഹാലിന്റെ പിറന്നാൾ സമ്മാനമായി ഒരു നൃത്തവിഡിയോ പങ്കുവെച്ചിരുന്നു. ഒപ്പം എൻഗേജ്മെന്റ് കാര്യവും പോസ്റ്റ്‌ ചെയ്തിരുന്നു.

Articles You May Like

Comments are closed.