വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് കയർത്ത് രവീന്ദ്ര ജഡേജയും ഭാര്യയും; മാസ്ക് ധരിക്കാത്തതിനു പിഴ

മാസ്ക് ധരിക്കാത്തതിന്റെ പേരിൽ ക്രിക്കറ്റ്‌ താരം രവീന്ദ്ര ജഡേജയ്ക്കും ഭാര്യക്കും പിഴ ഈടാക്കി പോലീസ്. എന്നാൽ ഇരുവരും പിഴ ഒടുക്കാൻ ആവശ്യപ്പെട്ട വനിതാ പോലീസുകാരിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

തിങ്കളാഴ്ച രാത്രി 10 ന് ശേഷമാണു സംഭവം. ഗുജറാത്തിലെ രാജ്കോട്ടിൽ വെച്ചാണ് ഇരുവരും സഞ്ചരിച്ച കാർ പോലീസ് ചെക്കിങ് നടക്കുന്ന സമയത്ത് മാസ്ക് ഇല്ലാത്തതിനാൽ പോലീസ് നിർത്തിച്ചത്. മാസ്ക് ഇല്ലാത്തതിനാൽ പിഴ ഒടുക്കണമെന്നും പൊലീസുകാരി ആവശ്യപ്പെട്ടു. എന്നാൽ ജഡേജയും ഭാര്യയും അവരോട് കയർത്തു സംസാരിക്കുകയും ചെയ്തു. ജഡേജയും ഭാര്യയും മോശമായി പെരുമാറിയെന്ന് സോനലും സോനൽ മോശമായി പെരുമാറിയെന്ന് ജഡേജയും ഭാര്യയും ആരോപിക്കുന്നു.

സംഭവത്തിന്‌ ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സൊനാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരമ്മനിക്കൂറിനു ശേഷം ഇവരെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.

എന്നാൽ ജഡേജ മാസ്ക് ധരിച്ചിരുന്നുവെന്നും ഭാര്യ മാസ്കില്ലാതെയാണ് യാത്ര ചെയ്തതെന്നുമാണ് പോലീസ് പറയുന്നത്. ഇരുവർക്കും പരാതിയില്ലാത്തതിനാൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

Articles You May Like

Comments are closed.