ഐപിഎൽ 2020; വിവോക്ക് പകരം സ്പോൺസറായി പതഞ്ജലി?.

2020 സെപ്റ്റംബറിൽ യു എ ഇ യിൽ വെച്ച് നടക്കുന്ന ഐപിഎൽ മാമാങ്കത്തിന് സ്പോൺസർ അവനൊരുങ്ങി ബാബ രാംദേവിന്റെ പതഞ്ജലി. വമ്പന്മാരായ വിവോ പിന്മാറുന്നതിനാലാണ് പതഞ്ജലി ആ സ്ഥാനം ഏറ്റെടുക്കുന്നത്. ചൈനയുമായുള്ള ഇന്ത്യൻ ബന്ധം വഷളായതിനെ തുടർന്നാണ് വിവോ പിന്മാറുന്നതെന്നാണ് സൂചന.

പുതിയ സ്‌പോൺസറെ തേടിയുള്ള ബി സി സി ഐയുടെ പ്രയാണമാണ് ഇപ്പോൾ പതഞ്ജലിയിൽ ചെന്ന് നിൽക്കുന്നത്. വിവോ പിന്മാറിയ സ്ഥിതിക്ക് ഐപിഎൽ സ്പോൺസർ ചെയ്യാൻ തങ്ങൾ തയ്യാറാണെന്നും, അതിലൂടെ തങ്ങളുടെ ബ്രാൻഡ് വാല്യൂ ഉയർത്താൻ സാധിക്കുമെന്നും പതഞ്ജലി വക്താവ് എസ് കെ തിജാറാവാല പറഞ്ഞു.

ഉടൻ തന്നെ പ്രൊപോസൽ ബി സി സി ഐ ക്ക് നൽകാനാണ് പതഞ്ജലിയുടെ തീരുമാനം. ജിയോ, ആമസോൺ യു എൻ അക്കാദമി, മൈ സർക്കിൾ 11 എന്നിവരാണ് മറ്റു സ്പോൺസർമാർ. ഇതിൽ ഏറ്റവും കൂടുതൽ ഷെയർ ഉള്ളത് ആമസോണിനാണ്. വിവോക്ക് നൽകിയ ഷെയർ പതഞ്ജലിക്ക് നൽകുന്നതിൽ ബി സി സി ഐക്ക് സന്തോഷമുണ്ടെന്നാണെന്നു ന്യൂസ്‌ 18 റിപ്പോർട്ട്‌.

Articles You May Like

Comments are closed.