പത്തു മാസമായി ഇന്ത്യൻ ക്രിക്കറ്റ് കളിക്കാർക്ക് ശമ്പളം ഇല്ല എന്ന് വെളുപ്പെടുത്തൽ! ബിസിസിഐ വിവാദത്തിൽ

മുംബൈ : ഇന്ത്യൻ ക്രിക്കറ്റ്‌ താരങ്ങളുടെ വേതനം മുടങ്ങിട്ട് മാസം 10 തികഞ്ഞു. ബി സി സി ഐ യെ ഇതിന്റെ പേരിൽ വിമർശിച്ചും, നാണംകെടുത്തിയും ദേശിയ മാധ്യമങ്ങൾ റിപ്പോർട്ടുകൾ പുറത്ത് വിട്ടു. കൊഹ്‌ലി അടക്കമുള്ള 27 താരങ്ങൾക്കാണ് ബി സി സി ഐ കരാർ പ്രകാരം പ്രതിഫലം നൽകിട്ടു 10 മാസമായി. ഇന്ത്യൻ എക്സ്പ്രസ്സ്‌ ആണ് വാർത്ത പുറത്തുവിട്ടത്

ബിസിസിഐ കരാര്‍ പ്രകാരം എ ഗ്രേഡിലുള്ള വിരാട് കോലി, രോഹിത് ശര്‍മ്മ, ജസ്‌പ്രീത് ബുമ്ര എന്നിവര്‍ക്ക് ഏഴ് കോടിയും, എ ഗ്രേഡ് കളിക്കാർക്ക് 5 കോടിയും, ബി ഗ്രേഡ് കളിക്കാർക്ക് 3കോടിയും, സി ഗ്രേഡ് കാളികാർക്ക് 1 കോടിയുമാണ് വാർഷിക വേതനം. ഒരു ടെസ്റ്റിന് 15 ലക്ഷം, ഏകദിനം 6 ലക്ഷം,  ടി20ക്ക് മൂന്ന് ലക്ഷവുമാണ് മാച്ച് ഫീ. വർഷത്തിൽ 100 കോടിയാണ് ഇതിനായി ബി സി സി ഐ ചിലവാക്കുന്നത്.

10 മാസമായി ശമ്പളം ലഭിച്ചിട്ടില്ല എന്ന് ചില കളിക്കാർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ബോർഡിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഇല്ലാത്തതാണ് ഇതിന് കാരണമെന്ന് ചൂണ്ടികാട്ടുന്നു. ബി സി സി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും ട്രഷറര്‍ അരുണ്‍ ധുമാലോ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.

Articles You May Like

Comments are closed.