ഐ പി എൽ പ്രേമികൾക്ക് സന്തോഷവാർത്ത, സെപ്റ്റംബർ 19 ന് മത്സരങ്ങൾ കൊടിയേറും

കോവിഡ് കാരണം ഏപ്രിൽ -മെയ്‌ മാസങ്ങളിൽ നടത്താനിരുന്ന ഐ പി എൽ മത്സരങ്ങൾക്ക് പുതുജീവൻ. സെപ്റ്റംബർ 19 മുതൽ നവംബർ 8 വരെയാണ് മത്സരങ്ങൾ നടക്കുക. കോവിഡ് സാഹചര്യം കണക്കിലെടുത്ത് യു എ ഇയിലാണ് മത്സരങ്ങൾ നടത്തുക.

ഈ വർഷം ഓസ്ട്രേലിയയിൽ നടത്താനിരുന്ന ട്വന്റി ട്വന്റി ലോകകപ്പ് കോവിഡ് പ്രതിസന്ധി കാരണം ഐ സി സി മാറ്റിവെയ്ക്കുകയായിരുന്നു. തുടർന്നാണ് ഐ പി എൽ നടത്താൻ ബി സി സി ഐ തീരുമാനിച്ചത്. ഇതിനായി കേന്ദ്ര സർക്കാരിന്റെയും യു എ ഇ സർക്കാരിന്റെയും അനുമതിക്കായി കാത്തിരിക്കുക്കയായിരുന്നുവെന്നും ഐ പി എൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ അറിയിച്ചു.

മത്സരങ്ങൾ നടത്താനുള്ള മികച്ച സാഹചര്യങ്ങളാണ് യു എ ഇ യിൽ ഉള്ളതെന്നും അടുത്ത ആഴ്ച ഐ പി എൽ ഗവേർണിംഗ് കമ്മിറ്റി കൂടി മത്സരങ്ങളുടെ ഷെഡ്യുല്ലിന്‌ അനുമതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.

Articles You May Like

Comments are closed.