പെട്രോളിന് 150 ആയാലും 200 ആയാലും കുഴപ്പമില്ലാത്ത ആ “ഞങ്ങളിൽ” ഞാനില്ല !! സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായി വീഡിയോ….

പെട്രോളിന്റെ വില റോക്കറ്റ് വിട്ട പോലെയാണ് കൂടികൊണ്ട് ഇരിക്കുന്നത്. ഗവണ്മെന്റ് ടാക്‌സും, കമ്പനികളുടെ ലാഭവുമെല്ലാം ചേർത്ത് വലിയ തുകയാണ് സാധാരണക്കാർ ഇപ്പോൾ നൽകി കൊണ്ടിരിക്കുന്നത്.തൊട്ടടുത്തുള്ള രാജ്യങ്ങളിലും, നമ്മുടെ നാട്ടിൽ നിന്ന് പെട്രോളിയം കൊണ്ട് പോകുന്ന നാടുകളിൽ വരെ പെട്രോളിന് വില കുറവായിരുന്ന സമയത്തും ഇന്ത്യ മഹാരാജ്യത്തെ ജനങ്ങൾ കൊള്ളവില നൽകിയാണ് പെട്രോളും ഡീസലും ഗ്യാസും ഇപ്പോഴിതാ മണ്ണെണ്ണയും വരെ വാങ്ങിക്കുന്നത്. എന്ത് അവസ്ഥ ആണല്ലേ !!

ഇതിനിടക്കാണ് ജോജുവും കോൺഗ്രസ്സുകാരും തമ്മിലുള്ള കൊമ്പ് കോർക്കൽ നടക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവിന് എതിരെ എറണാംകുളം ജില്ലാ കോൺഗ്രസ്സ് കമ്മറ്റി നടത്തിയ റോഡ് തടയൽ സമരത്തിനിടയിലേക്ക് ജോജു കയറി വന്ന വിഡിയോയും മറ്റും എല്ലാവരും കണ്ടതുമാണ്. ഇതിനിടക്ക് മാധ്യമ പ്രവർത്തകരോട് ജോജു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. പെട്രോളിന് 150 ആയാലും ഞങ്ങൾ അടിക്കും. ഞങ്ങളെ സമാധാനത്തോടെ ജീവിക്കാൻ അനുവദിച്ചാൽ മതി എന്നായിരുന്നു ആ വാക്കുകൾ.

റോഡ് തടഞ്ഞുള്ള സമരത്തിനെ എതിർത്തവർ വരെ ജോജു പറഞ്ഞ ആ “ഞങ്ങളിൽ” ഞാനില്ല എന്ന വീഡിയോ ഇപ്പോൾ ഷെയർ ചെയ്യുന്നുണ്ട്. പെട്രോളും ഡീസലും അടിച്ചു ആളുകളുടെ നടുവ് അത്രേം ഒടിഞ്ഞിട്ടുണ്ട് എന്നർത്ഥം.

Articles You May Like

Comments are closed.