ഒരു ദിവസം എത്താന്‍ കുറച്ചു വൈകിയ മമ്മൂട്ടിയെ താന്‍ കളിയാക്കി, പിന്നീട് നടന്നത് !! തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദന്‍

വര്‍ക്കൗട്ടുമായി ബന്ധപ്പെട്ട് തന്നെ അതിശയിപ്പിച്ചിട്ടുള്ള താരം ആരാണെന്നുള്ള ചോദ്യത്തിന് ഈയടുത്ത് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടൻ ഉണ്ണിമുകുന്ദൻ നൽകിയ ഉത്തരം മമ്മൂട്ടി എന്നായിരുന്നു. അതിന് വലിയൊരു കാരണവും അദ്ദേഹം ആ അഭിമുഖത്തിൽ തന്നെ വ്യക്തമാക്കുകയുണ്ടായി. ഷൂട്ടിങ്ങിനിടെ ഒരു ദിവസം ജിമ്മില്‍ എത്താന്‍ വൈകിയ മമ്മൂട്ടിയെ താന്‍ കളിയാക്കിയതിനെ കുറിച്ചും പിന്നീട് സംഭവിച്ച കാര്യങ്ങളെ കുറിച്ചുമാണ് ഉണ്ണി വാചാലനായത്.

ബോംബെ മാര്‍ച്ച് 12 എന്ന സിനിമയിലാണ് ആദ്യമായി മമ്മൂട്ടിയും ഉണ്ണി മുകുന്ദനും ഒരുമിച്ച് അഭിനയിക്കുന്നത്. ആ സിനിമ ചെയ്യുന്ന സമയത്തുള്ള ഒരു സംഭവമാണ് അദ്ദേഹം ഓർമ്മിച്ചു പറഞ്ഞത്. മമ്മൂക്ക താമസിക്കുന്ന ഹോട്ടലില്‍ ജിമ്മുണ്ട്. പുള്ളി രാവിലെ തന്നെ വര്‍ക്ക് ഔട്ടിന് പോകും. ഉണ്ണിമുകുന്ദനോട് ഒരു ദിവസം എങ്ങനെയാണ് വര്‍ക്ക് ഔട്ട് ഒക്കെ ഇല്ലേ എന്ന് മമ്മൂക്ക ചോദിച്ചുവെന്നും. ഇപ്പോള്‍ ഇല്ല, തന്റെ ഹോട്ടലില്‍ ജിമ്മില്ല എന്ന് അദ്ദേഹം മറുപടി പറഞ്ഞുവെന്നും ഉണ്ണി പറയുന്നു.

ഉണ്ണിമുകുന്ദന്റെ വാക്കുകൾ…

“ആണോ ഞാന്‍ ഇവിടെ അടുത്ത് തന്നെയാ, നീ ഇങ്ങോട്ട് വാ” എന്ന് മമ്മൂക്ക അപ്പോൾ പറഞ്ഞു. തന്നോട് ഒരു 5-6 മണിയാകുമ്പോള്‍ വരാനായിരുന്നത് പറഞ്ഞത്. പിറ്റേ ദിവസം താന്‍ ഓടിച്ചാടി ആ സമയത്ത് എത്തി. എത്തിയപ്പോള്‍ മമ്മൂക്കയെ കാണുന്നില്ല. താന്‍ വര്‍ക്കൊട്ടൊക്കെ തുടങ്ങി, ഒരു ഏഴ് മണിയായപ്പോള്‍ മമ്മൂക്ക വന്നു.

“ഈ അഞ്ച് മണിയെന്നൊക്കെ ചുമ്മാ പറയുകയാണല്ലേ ?!” എന്ന് ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു. പിറ്റേ ദിവസം മമ്മൂക്ക ഏഴ് മണിക്കല്ലേ വരുന്നതെന്ന് കരുതി താന്‍ ഏഴ് മണിക്ക് എത്തി. എന്നാല്‍ പുള്ളി അഞ്ച് മണിക്കേ എത്തി വര്‍ക്കൗട്ട് തുടങ്ങിയിരുന്നു. ആ വാശി തനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. ഒരു ദിവസമൊക്കെ അങ്ങനെ വൈകിയെന്നൊക്കെ വരും എന്ന് കൂടി പുള്ളി ചിരിച്ചുകൊണ്ട് പറഞ്ഞു.

Comments are closed.