ദിവസങ്ങളായി താമസിക്കുന്നത് ഹോട്ടലില്‍, സാമന്തക്കൊപ്പം താമസിച്ചിരുന്ന താരം ഇനി മാറുന്നത് ഇങ്ങോട്ടേയ്ക്ക് !!

വർഷങ്ങളായുള്ള അഭ്യൂഹങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും ഒരു ഫുൾ സ്റ്റോപ്പ് നൽകിയാണ് സാമന്തയും നാഗചൈതന്യയും വിവാഹമോചിതരാകുന്നു എന്ന വിവരം ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്. സാമന്തയുമായി അസ്വാരസ്യങ്ങള്‍ തുടങ്ങിയതിന് പിന്നാലെ ഒരുമിച്ച് താമസിച്ചിരുന്നതും കുറവായിരുന്നു എന്നാണ് വാർത്തകൾ. ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ ആയിരുന്നത്രെ നാഗചൈതന്യയുടെ താമസം എന്ന് അടുത്തിടെ റിപ്പോർട്ടുകളും ഉണ്ടായിരുന്നു. ഗോസ്സിപ് കോളങ്ങൾക്ക് ഇവരുടെ വിവാഹമോചന വാർത്ത ആഘോഷിക്കാൻ ഈ വാർത്ത അന്നൊരു കാരണവുമായിരുന്നു.

എന്നാല്‍ വിവാഹമോചന വാര്‍ത്ത അവർ രണ്ടുപേരും പുറത്തു വിട്ടതോടെ നാഗചൈതന്യ ഇനി എവിടേക്കാണ് താമസം മാറുന്നത് എന്ന് എല്ലാവരും ചിന്തിച്ചിരുന്നു. അച്ഛന്റെയും അമ്മയുടെയും കൂടെയല്ല, പുതിയ വീട്ടിലേയ്ക്ക് മാറുകയാണ് നടൻ എന്നാണ് വാർത്തകൾ വരുന്നത്. നടന്‍ ഹൈദരബാദില്‍ തന്നെ പുതിയ ഒരു വില്ല വാങ്ങിയിട്ടുണ്ട് എന്നും വൈകാതെ അങ്ങോട്ടേക്ക് താമസം മാറുമെന്നും, നിലവില്‍ പുതിയ വില്ലയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നതിനാലാണ് ഹോട്ടലിൽ തന്നെ തുടരുന്നതെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

നേരത്തെ സാമന്തയും നാഗചൈതന്യയും ഹൈദരബാദിലെ ഗാച്ചിബൗലി എന്ന സ്ഥലത്ത് സ്വന്തമായി വീട് വാങ്ങി താമസിക്കുകയായിരുന്നു. വിവാഹമോചിതരാവാം എന്ന് രണ്ട് പേരും ഒന്നിച്ച് തീരുമാനം എടുത്തതോടെ സാമന്ത സ്വന്തം വീട്ടിലേക്കും നാഗചൈതന്യ ഹോട്ടലിലേക്കും താമസം മാറുകയായിരുന്നു.

Comments are closed.