കാർത്തിക് ആര്യനും സച്ചിന്റെ മകളും പ്രണയത്തിലോ ?! വാർത്തകളിൽ ഇപ്പോൾ “സാറ” മയം !!

സിനിമയും ക്രിക്കറ്റും- ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു തീരുന്ന ഗോസ്സിപ് വാർത്തകൾ കൂടുതലും വരുന്നത് ഈ രണ്ടു മേഖലകളിൽ നിന്നാണ്. കാലങ്ങളായി ക്രിക്കറ്റും ബോളിവുഡും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുകയാണ് എന്ന് തന്നെ പറയാം. ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ഇന്ത്യക്കാർക്ക് പുതുമയുമല്ല. ഇപ്പോഴിതാ പുതിയൊരു ഗോസിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സച്ചിന്റെ മകൾ സാറയെയും യുവതികളുടെ സ്വപ്ന സുന്ദരൻ കാർത്തിക് ആര്യനെയും കുറിച്ചുള്ളതാണ് അത്.

കാർത്തിക് ആര്യന്റെ പേര് ചേർത്ത് പല സുന്ദരിമാരെ കുറിച്ചും വാർത്തകൾ മുൻപും വന്നിട്ടുണ്ട്. ഇത്തവണ അത് ക്രിക്കറ്റ് ദൈവം സാക്ഷാൽ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറയുടെ പേരാണ്. സാറയുടെ ഇന്‍സ്റ്റഗ്രാം ചിത്രത്തിന് കാര്‍ത്തിക് നല്‍കിയ കമന്റാണ് ആരാധകർക്ക് ഇങ്ങനെ ഒരു സംശയം ഉണ്ടാകാൻ കാരണമായിരിക്കുന്നത്. ബാൽക്കണിയിൽ നിൽക്കുന്ന മനോഹരമായ ഒരു ചിത്രം സാറ ഈയിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതിന് കാർത്തിക് ആര്യൻ ഒരു ലൈക്ക് അടിച്ചതാണ് ഇപ്പോൾ ഉള്ള ഈ ചൂടൻ വാർത്തകൾക്ക് കാരണം. ഒരു ലൈക്കിലൊക്കെ എന്തിരിക്കുന്നു എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത് ? അതും അവിടെ വാർത്തയാണ്.

മുൻപ് ഇന്ത്യന്‍ യുവ ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലും സാറ സച്ചിനും തമ്മില്‍ പ്രണയത്തിലാണെന്ന് ഇത് പോലെ വാർത്തകൾ ഉണ്ടായിരുന്നു. ഇരുവരുടേയും കമന്റുകളും ചിത്രങ്ങളുമൊക്കെയായിരുന്നു ആ പ്രചാരണത്തിന്റെയും അടിസ്ഥാനം.

Comments are closed.