ലാലേട്ടനെ കാണാൻ ബാംഗ്ലൂർ വരെ പോയ കുടുംബവിളക്കിലെ അനന്യ..!! ആ യാത്രയുടെ കാരണം…

നമ്മുടെ മനസ്സുകൾ സിനിമ താരങ്ങളേക്കാൽ വേഗത്തിൽ കീഴടക്കുന്നവരാണ് മിനിസ്ക്രീൻ താരങ്ങൾ. എന്നും നമ്മുടെ സ്വീകരണമുറികളിൽ അതിഥികളായി എത്തുന്നത് കൊണ്ടായിരിക്കാമത്. അത്തരത്തിൽ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടിയാണ് ആതിര. കുടുംബവിളക്കിൽ അനന്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആതിര മാധവ് ഈയടുത്ത് ഇൻസ്റ്റാഗ്രാമിൽ വന്ന ഒരു മോശം ചോദ്യത്തിന് ചുട്ട മറുപടി കൊടുത്തും ശ്രദ്ധേയ ആയിരുന്നു.

ഇപ്പോൾ നടൻ മോഹൻലാലിനെ കാണാൻ ബാംഗ്ലൂരിലേക്ക് പോയ ആതിരയുടെ ഒരു വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. അമൃത ടിവിയിലെ പാടാം നേടാം എന്ന പരിപാടിയിലാണ് ലാലേട്ടനെ കാണാനായി ബാംഗ്ലൂർ വരെ പോയ കഥ ആതിര വെളിപ്പെടുത്തിയത്. സിനിമയുടെ പ്രോഡക്‌ഷൻ കോൺട്രോളറായ ഒരാളെ പരിചയമുണ്ടായിരുന്നു എന്നും, അയാൾ വഴിയാണ് ലാലേട്ടനെ കാണാനുള്ള അവസരം കിട്ടിയതെന്നും ആതിര പറയുന്നു. താൻ വലിയ ഒരു മോഹൻലാൽ ഫാൻ ആണെന്നും, അദ്ദേഹത്തെ കാണാൻ ഒരുപാട് ആഗ്രഹമുണ്ടായിരുന്നുവെന്നും ആതിര വെളിപ്പെടുത്തി.

“ബിഗ് ബ്രദറിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ആ ചേട്ടൻ പറഞ്ഞതനുസരിച്ചാണ് മോഹൻലാലിനെ കാണാൻ ബാംഗ്ലൂരിൽ പോയത്. അന്ന് ഭർത്താവ് രാജീവ് ബാംഗ്ലൂരിലാണ് വർക്ക് ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ച് കാബ് വിളിച്ചാണ് ലാലേട്ടൻ സിനിമയുടെ ലൊക്കേഷനിൽ പോയത്. അവിടെ എത്തി ലാലേട്ടനെ കണ്ടപ്പോൾ ഞാൻ ഷോക്കായിപ്പോയി. ആ നിമിഷം എനിക്ക് ഒന്നും സംസാരിക്കാൻ കഴിഞില്ല. എന്നാലും അദ്ദേഹത്തിനോടൊപ്പം ഒരു ഫോട്ടോ എടുത്തു.” – ആതിര കൂട്ടിച്ചേർത്തു.

Comments are closed.