സാറിന്റെ രണ്ടു പടമല്ലേ വിജയിച്ചുള്ളു ?! ബാക്കിയെല്ലാം പരാജയമായത് നായകൻ കോപ്രായം കാണിച്ചത് കൊണ്ടാണോ ? മേജർ രവിയോട് സന്തോഷ് പണ്ഡിറ്റ്…..

ഈയടുത്തായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് സന്തോഷ് പണ്ഡിറ്റാണ്. ഒരു പ്രശസ്ത ചാനലിലെ പരിപാടിക്കിടെ ഏറെ അപഹാസ്യമായ കമന്റുകളാൽ സന്തോഷിനെ വേദനിപ്പിച്ച രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും. അത്തരം മനസ്സ് മടുപ്പിക്കുന്ന കളിയാക്കലുകൾ നടത്തിയ ചില താരങ്ങളെ മലയാളികൾ ഏറെ സോഷ്യൽ മീഡിയ വഴിയും അല്ലാതെയും എടുത്തിട്ടലക്കുകയും ചെയ്തിരുന്നു. ആ വിവാദങ്ങൾ കെട്ടടങ്ങിയതിന് ശേഷം മേജർ രവിയും സന്തോഷ് പണ്ഡിറ്റും ഒരുമിച്ചുള്ള ഒരു ഇന്റർവ്യൂവിലെ ചില ഭാഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

സിനിമകളിൽ എന്തിനാണ് കോപ്രായം കാണിക്കുന്നത് എന്നുള്ള മേജർ രവിയുടെ ചോദ്യത്തിന് നല്ല മറുപടി തന്നെയാണ് സന്തോഷ് പണ്ഡിറ്റ് നൽകിയത്. സാർ ഒരുപാട് പടം ചെയ്‌തെങ്കിലും രണ്ടു പടമല്ലേ വിജയിച്ചത് എന്നും, അതിന് കാരണം നായകൻ കോപ്രായം കാണിച്ചത് കൊണ്ടാണോ എന്നുമായിരുന്നു സന്തോഷ് തിരിച്ചു ചോദിച്ചത്. അഞ്ചു ലക്ഷത്തിനാണ് ഞാൻ സിനിമ എടുക്കുന്നതെന്നും, ആരെങ്കിലും പത്തു കോടി മുടക്കാൻ തയ്യാറായാൽ നല്ല ഔട്ട്പുട്ട് കൊടുക്കാൻ എനിക്കറിയാമെന്നും സന്തോഷ് പറഞ്ഞു.

മലയാളികളുടെ നല്ല മനസ്സ് തന്നെയാണ് ഇതിൽ നിന്നെല്ലാം വെളിവാകുന്നത്. ആദ്യ കാലത്ത് ഒരുപാട് വിമർശനങ്ങളും കളിയാക്കലുകളും സോഷ്യൽ മീഡിയയിൽ നിന്ന്, കൂടുതലും മലയാളികളിൽ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെങ്കിലും ഒരു പ്രശ്നം വന്നപ്പോൾ സന്തോഷിന്റെ കൂടെ നെഞ്ചും വിരിച്ചു നിന്നതും ഇതേ സോഷ്യൽ മീഡിയയും മലയാളികളും ആണെന്നുള്ളത് തന്നെയാണ് അതിന്റെ ഉത്തമ ഉദാഹരണം.

Comments are closed.