ഉത്ര കേസ്: പ്രതിക്ക് ഇരട്ട ജീവപര്യന്തം !! അതങ്ങനെ വെറുതെ അനുഭവിച്ചാൽ മതിയോ ? കുറിപ്പ് വൈറൽ ആകുന്നു…

കേരളക്കരയെ നടുക്കിയ ഉത്ര കേസിൽ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം കൊടുത്തതോടെ സമൂഹമാധ്യമങ്ങളിൽ നമ്മുടെ നിയമവ്യവസ്ഥയെ കളിയാക്കി കൊണ്ടുള്ള ഒരുപാട് പോസ്റ്റുകൾ വരുന്നുണ്ട്. എന്നാൽ ഈ ഇരട്ട ജീവപര്യന്തം അത്ര സുഖമുള്ള പരിപാടിയല്ല എന്നോർമ്മിപ്പിക്കുകയാണ് പാലാക്കാരനായ ജിതിൻ ജോർജ്ജ് എന്ന യുവാവ്. അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം……

“ഉത്ര കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം. ഈ ഇരട്ട ജീവപര്യന്തം എന്നു പറയുമ്പോ അത് വെറുതെ അനുഭവിച്ചാൽ പോരാ. പാമ്പിനെ ഉപയോഗിച്ച് അപായപ്പെടുത്താൻ നോക്കിയതിന് ആദ്യത്തെ 10 വർഷവും തെളിവ് നശിപ്പിക്കാൻ നോക്കിയതിന് അടുത്ത 7 വർഷവും കൂട്ടി ആദ്യം 17 കൊല്ലം കിടക്കണം. എന്നിട്ടാണ് ഈ ഇരട്ട ജീവപര്യന്തം ആരംഭിക്കുന്നത്. സിമ്പിളായി പറഞ്ഞാൽ മരണം വരെ ജയിലിൽ തന്നെ.

ഇനി നമ്മുടെ ചിലവിൽ ജയിലിൽ കിടന്ന് ചീർക്കും എന്നൊക്കെ പലകോണുകളിൽ നിന്ന് വിലാപങ്ങൾ ഉയരുന്നുണ്ട്…
അതിലൊന്നും കാര്യമില്ലെന്നാണ് എന്റെ അഭിപ്രായം…
നിസാരം ഈ കഴിഞ്ഞ ലോക്ക്ഡൗണ് കാലത്ത് തന്നെ വീട്ടിൽ ചുമ്മാ ഇരുന്നപ്പോ തന്നെ എന്തൊരു ബുദ്ധിമുട്ട് ആരുന്നു നമുക്ക്…
അപ്പൊ ആയുഷ്കാലം ജയിലറയിൽ ഇനിയൊരിക്കലും പുറംലോകത്ത് എത്തില്ല എന്ന ബോധ്യത്തോടെ കഴിയുന്ന ഒരുത്തന്റെ അവസ്ഥ എന്തായിരിക്കും… !!
നമുക്കൊക്കെ ലോക്ക്ഡൗണ് മാറും എന്നൊരു പ്രതീക്ഷ എങ്കിലും ഉണ്ടായിരുന്നു., ഇവിടെ അതുമില്ല…
സ്വാതന്ത്ര്യം ആണ് പ്രധാനം, അതില്ലാതെ പൊന്ന് കൊണ്ട് പുളിശ്ശേരി ഉണ്ടാക്കി കിട്ടിയാലും പ്രയോജനമൊന്നുമില്ല. അതുകൊണ്ട് ജയിലിലെ നല്ല ഭക്ഷണം കിട്ടും എന്നതൊന്നും പ്രസ്താവ്യമല്ല, ഭക്ഷണം അല്ല, ഇനിയെത്ര നാൾ ജീവിച്ചിരിക്കുന്നോ അത്രയും കാലം എല്ലാ സ്വതന്ത്ര്യങ്ങളും ഹനിക്കപ്പെട്ട് എന്തിനോ വേണ്ടി ജീവിക്കണം. അതില്പരം എന്ത് ശിക്ഷയാണുള്ളത്.”

 

Comments are closed.