സാമന്തക്ക് മറ്റൊരു പ്രണയമോ ? ഡിവോഴ്സിന് പിന്നാലെ നടിയെ ഓൺലൈനിൽ കടന്നാക്രമിച്ചു വെട്ടുകിളികൾ !!

സാമന്തയെയും നാഗചൈതന്യയെയും കുറിച്ച് ഏറെ കാലം നീണ്ടു നിന്ന വ്യാജവാർത്തകൾക്കും അഭ്യൂഹങ്ങള്‍ക്കും ഒരു അവസാനമായിരിക്കുകയാണ് ഇപ്പോൾ. തങ്ങളുടെ ഡിവോഴ്സ് വാർത്ത സ്ഥിരീകരിച്ചു അവർ തന്നെ മുന്നോട്ട് വന്നതോടെ വ്യാജവാർത്തകൾ പടച്ചു വിടുന്നവർ വെട്ടിലായി. മാത്രമല്ല, ആരാധകർ സങ്കടത്തിലുമായി. ഡിവോഴ്സ് വാർത്ത സത്യമാണെന്ന് അറിഞ്ഞതോടെ ഇപ്പോൾ സാമന്തയെ ഓൺലൈനിൽ കടന്നാക്രമിക്കുകയാണ് ചില ന്യൂസ് പോർട്ടലുകൾ. സാമന്തക്ക് വേറെ പ്രണയം ഉണ്ടായിരുന്നു എന്നും മറ്റുമാണ് ഇപ്പോൾ വാർത്തകൾ പുറത്തു വരുന്നത്. അത് കൊണ്ടാണ് ഇവരുടെ വിവാഹബന്ധം തകർന്നത് എന്ന് വരെ വാർത്തകൾ ഇപ്പോൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്.

ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിലാണ് ആരാധകരെയും തങ്ങളുടെ അഭ്യുദയകാംക്ഷികളെയും നിരാശയിലാക്കി കൊണ്ട് ഡിവോഴ്‌സ് വാര്‍ത്ത ഔദ്യോഗികമായി പുറത്ത് വരുന്നത്. അതിന് ശേഷവും താരങ്ങളുടെ വ്യക്തി ജീവിതത്തെ സംബന്ധിച്ചുള്ള ചില കിംവദന്തികളും ആരോപണങ്ങളുമെല്ലാം വീണ്ടും ഉയർന്ന് കേൾക്കുകയാണ്. മാസങ്ങൾക്ക് മുൻപ് വരെ ഒരു പ്രശ്നവും ഇല്ലാതിരുന്ന ദമ്പതികളുടെ ജീവിതത്തിൽ പെട്ടെന്നുണ്ടായ വിള്ളലാണ് എല്ലാവരിലും സംശയം ജനിപ്പിച്ചത്. ചിലരുടെ ഇടപെടലുകളാണ് ഇവരുടെ ജീവിതത്തിലെ ഈ പുതിയ പ്രശ്നത്തിന് കാരണമെന്നാണ് ആരാധകരുടെ പക്ഷം. ദാമ്പത്യ ജീവിതത്തിലെ വിള്ളലുകൾ സ്വാഭാവികമെങ്കിലും പുറത്തു നിന്നുള്ള ഇടപെടലുകൾ ആളുകളെ എത്രത്തോളം അകറ്റുമെന്നതിന് ഇവരുടെ ജീവിതം ഉത്തമ ഉദാഹരണമാണ് അവർ ചൂണ്ടി കാണിക്കുന്നു.

ദാമ്പത്യ ജീവിതത്തിനേക്കാളും കരിയറിന് പ്രാധാന്യം കൊടുക്കുന്ന ആളാണ് സാമന്തയെന്നും, കുഞ്ഞുങ്ങൾ വേണമെന്ന നാഗചൈതന്യയുടെ ആവശ്യം നിരാകരിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും വാർത്തകൾ ഇതിനകം തന്നെ പ്രചരിച്ചിട്ടുണ്ടായി. നിലവിൽ തെന്നിന്ത്യയിൽ ഒട്ടാകെ തിളങ്ങി നിൽക്കുന്ന നായികയിൽ നിന്നും ഇത്തരമൊരു രീതി സ്വാഭാവികമാണ് താനും. സിനിമ മുഴുവനായി ഉപേക്ഷിച്ചു കുടുംബിനിയാകാൻ സാമന്ത തയ്യാറാകാതിരുന്നതും, ചിലരുടെ പ്രവർത്തികളും ഇവരുടെ ഡിവോഴ്സിന് കാരണമായതായി പറയപ്പെടുന്നു.

Comments are closed.