വനിതദിനത്തിൽ പെൺവെഷത്തിൽ ഉള്ള ചിത്രം പങ്കുവച്ചു ഉണ്ണി മുകുന്ദൻ.

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണിമുകുന്ദൻ. പെൺകുട്ടികളുടെ സ്വപ്ന കാമുകൻ .സിനിമയ്ക്ക് അകത്തും പുറത്തും നിരവധി സ്ത്രീ പ്രേക്ഷകർ ആണ് തരത്തിന് ഉള്ളത്.മലയാളികളുടെ പ്രിയപ്പെട്ട മല്ലുസിങ്.സോഷ്യൽ മീഡിയയിലും ഉണ്ണി സജീവമാണ്. വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാറുണ്ട്.

ലോക്ഡൗൺ വിശേഷങ്ങൾ ആയി ഉണ്ണി എത്താറുണ്ട്.പത്മകുമാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ മാമാങ്കത്തിൽ ശ്രേദ്ധേയമായ ഒരു കഥാപാത്രം ഉണ്ണി അവതരിപ്പിച്ചു. ഉണ്ണിമുകുന്ദന്റെ അഭിനയ രംഗത്തെ മികച്ച കഥാപാത്രങ്ങളിൽ ഒന്ന് തന്നെ ആണ് മാമാങ്കം എന്ന സിനിമയിലെ ചന്ത്രോത്ത് പണിക്കർ.

മല്ലുസിംഗിന് ശേഷം ആളുകൾ അത്രയും ഇഷ്ടത്തോടെ ഉണ്ണിയെ ഏറ്റെടുക്കുന്ന ചിത്രം കൂടെ ആണ് മാമാങ്കം.ഉണ്ണി മുകുന്ദന്റെ അഭിനയം മമ്മൂട്ടിക്ക് ഒപ്പം മികച്ചത് ആയിരുന്നു എന്ന് ജനങ്ങൾ എല്ലാം ചിത്രം തിയറ്ററുകളില്‍ എത്തിയപ്പോള്‍ പറഞ്ഞു.വാള്‍പ്പയറ്റും കുതിരസവാരിയുമൊക്കെ അഭ്യസിച്ച് വലിയൊരു കാലഘട്ടം തന്നെ ഉണ്ണി ഈ സിനിമയ്ക്ക് വേണ്ടി തയ്യാറെടുത്തിരുന്നു. അതിന്റെ ഫലം ലഭിച്ചു ആളുകൾ ഇഷ്ടത്തോടെ ഏറ്റെടുത്തു ആ കഥാപാത്രത്തെ.55 കോടിയിലേറെ രൂപ ചെലവിട്ട് പ്രവാസി മലയാളിയായ വേണു കുന്നപ്പള്ളി കാവ്യ ഫിലിം കമ്പനിയുടെ ബാനറിലാണ് ‘മാമാങ്കം’ നിർമ്മിച്ചത് .

സിനിമ ഇറങ്ങിയ അന്ന് തന്നെ തിയറ്ററുകളിളെല്ലാം ഹൃദയത്തിൽ നിന്ന് ഉള്ള സ്വീകരണമാണ് മമ്മൂട്ടിയോട് ഒപ്പം ഉണ്ണി മുകുന്ദന് ലഭിച്ചത്.മാമാങ്കത്തിന് ശേഷം ഹിന്ദി, തമിഴ്, തെലുങ്ക് എന്നി സിനികളില്‍ നിന്നെല്ലാം ധാരാളം ഓഫറുകള്‍ വരുന്നുണ്ട്.  തന്റെ ആരോഗ്യകാര്യത്തിൽ അതീവ ശ്രേദ്ധാലു കൂടെ ആണ് ഉണ്ണി.നിരവധി വില്ലൻ വേഷങ്ങളിലും ഉണ്ണി കഴിവ് തെളിയിച്ചിട്ടുണ്ട്. ഏത് കഥാപാത്രവും ആ കൈകളിൽ ഭദ്രമാണ്.

 

ഇപ്പോൾ വനിതാദിനത്തിൽ താൻ സ്ത്രീവേഷത്തിൽ എത്തിയ ചാണക്യതന്ത്രം എന്ന സിനിമയിലെ ഒരു ചിത്രം പങ്കുവച്ചു സ്ത്രീകൾക്ക് ആശംസകൾ നേരുക ആണ് പ്രിയപ്പെട്ട താരം. എവിടെ സ്ത്രീയുണ്ടോ അവിടെ മന്ത്രികത ഉണ്ട് എന്നാണ് പ്രിയപ്പെട്ട നടൻ കുറിച്ചത്.നിമിഷങ്ങൾ കൊണ്ട് പോസ്റ്റ്‌ വൈറൽ ആയി. മികച്ച അഭിപ്രായങ്ങൾ ആണ് താരത്തിനു ലഭിക്കുന്നത്.

Articles You May Like

Comments are closed.