Entertainment

’96’-ിലെ ജാനുവിന്റെ ശരീരഘടനാ പരിപാലനം ; നടി ഗൗരിയുടെ ചിത്രങ്ങള്‍ വൈറല്‍

ഗൗരി ജി കിഷന്‍ തമിഴില്‍ ഇറങ്ങിയ റൊമാന്റിക്ക് സിനിമ ’96’-ിലെ ജാനുവിന്റെ ചെറുപ്പകാലം അവതരിപ്പിച്ച നടിയാണ്. ഗൗരിയുടെ ആദ്യ സിനിമ തന്നെ ഗംഭീര വിജയമാവുകയായിരുന്നു. വിജയ് സേതുപതി, തൃഷ എന്നിവര്‍ അഭിനയിച്ച ’96’ തമിഴ്നാട്ടില്‍ മാത്രമല്ല, കേരളത്തിലും മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ ഓടിയ സിനിമയാണ്.

This image has an empty alt attribute; its file name is janu-a.jpg

കുടുംബത്തോടൊപ്പം ചെന്നൈയില്‍ താമസമാക്കിയ മലയാളി കൂടിയായ ഗൗരിക്ക് അതിനു ശേഷം മലയാളത്തില്‍ നിന്ന് ഒരുപാട് അവസരങ്ങള്‍ വന്നു. ഗൗരിയുടെ അച്ഛന്‍ അടൂര്‍ സ്വദേശിയും അമ്മ വൈക്കം സ്വദേശിനിയുമാണ്. മലയാളത്തില്‍ മാര്‍ഗ്ഗംകളി, തെലുങ്കില്‍ ’96’-ിന്റെ റീമേക്കായ ‘ജാനു’എന്നീ സിനിമകളില്‍ ഗൗരി അഭിനയിച്ചിരുന്നു.

’96’ ഇറങ്ങിയ ശേഷം ഗൗരിക്ക് ഒരുപാട് ആരാധകര്‍ ഉണ്ടായി. ഗൗരിക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ 6 ലക്ഷത്തില്‍ അധികം ഫോളോവേഴ്സുണ്ട്. അതിലൂടെയാണ് തന്റെ വിശേഷങ്ങളും പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം പങ്കുവെക്കാറുള്ളത്. ഗൗരി ഈ കഴിഞ്ഞ അന്താരാഷ്ട്ര യോഗ ദിനത്തില്‍ പങ്കുവെച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

This image has an empty alt attribute; its file name is gouri-g-kishan.jpg

ഗൗരി പങ്കുവെച്ചത് അനായാസം കാലുകള്‍ അകത്തി പല പോസുകളില്‍ ടെറസിന്റെ മുകളില്‍ വ്യായാമം ചെയ്യുന്ന ചിത്രങ്ങളാണ്. ചില ആരാധകര്‍ ഗൗരി തന്റെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നത് ഇങ്ങനെയാവാമെന്ന് കമെന്റ് ചെയ്തു. അന്ന് നിരവധി താരങ്ങള്‍ യോഗ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഗൗരിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത് വിജയ് നായകനായി എത്തുന്ന ‘മാസ്റ്റര്‍’, മലയാളത്തില്‍ സണ്ണി വെയ്ന് ഒപ്പം എത്തുന്ന ‘അനുഗ്രഹീതന്‍ ആന്റണി’, ധനുഷിന് ഒപ്പമുള്ള ‘കര്‍ണ്ണന്‍’ തുടങ്ങിയ സിനിമകളാണ്. ‘ഹായ് ഹലോ കാതല്‍’ എന്ന ഗൗരി അഭിനയിച്ച മലയാളം ഹൃസ്വചിത്രവും ഒരുപാട് ശ്രദ്ധ നേടിയിരുന്നു.

Most Popular

To Top