Entertainment

’53-ാം വയസ്സിലും എന്തൊരു മെയ്വഴക്കം!’ – അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച നടി ലിസ്സിയുടെ ചിത്രങ്ങള്‍ വൈറല്‍

നടി ലിസ്സി 80കളില്‍ മലയാളത്തില്‍ നിരവധി സിനിമകളില്‍ നായികയായി തിളങ്ങിയ താരമാണ്. കരിയറിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും സഹോദരിയായും, നായികയുടെ കൂട്ടുകാരിയായും സൈഡ് റോളും എല്ലാം അഭിനയിച്ച നടിയാണ് ലിസ്സി. ലിസ്സി മോഹന്‍ലാല്‍, മുകേഷ് എന്നിവരുടെ നായികയായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.

പിന്നീട് താരം സംവിധായകന്‍ പ്രിയദര്‍ശനുമായി പ്രണയത്തില്‍ ആവുകയും അദ്ദേഹത്തെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹശേഷം അഭിനയത്തിന്റെ ലോകത്തു നിന്ന് കുടുംബ ജീവിതത്തിലേക്ക് താരം ചേക്കേറിയെങ്കിലും 2014-ില്‍ പിരിഞ്ഞു താമസിക്കുകയും, 2016-ില്‍ നിയമപരമായി വേര്‍പിരിയുകയും ചെയ്തു.

ഇരുവരുടെയും മകള്‍ കല്ല്യാണി പ്രിയദര്‍ശനും അഭിനയത്തിലേക്ക് തന്നെ എത്തിയിരിക്കുകയാണ്. കല്ല്യാണി അച്ഛന്‍ സംവിധാനം ചെയ്യുന്ന ‘മരക്കാര്‍ : അറബിക്കലിന്റെ സിംഹത്തി’ല്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ലിസ്സിയും അഭിനയരംഗത്തേക്ക് തിരികെ എത്തി. തെലുങ്ക് ചിത്രം ‘ചാല്‍ മോഹന്‍ രംഗ’യില്‍ നായികയുടെ അമ്മയുടെ വേഷം ചെയ്തിരിക്കുന്നത് ലിസ്സിയാണ്.

ഇന്ന് അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് ലിസ്സി യോഗ ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവെച്ചു. ചിത്രങ്ങള്‍ കണ്ട ആരാധകര്‍ 53-ാം വയസ്സിലും ലിസ്സി സംരക്ഷിച്ചു പോരുന്ന മേയ്വഴക്കം കണ്ട് അത്ഭുതപെടുകയാണ്. ലിസ്സി ഇതിനു മുമ്പും യോഗ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

മലയാളി പ്രേക്ഷകര്‍ മലയാളത്തില്‍ ഒരുപാട് സിനിമകളില്‍ തിളങ്ങിയ ലിസ്സിയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. ലിസ്സി അവസാനമായി മലയാളത്തില്‍ അഭിനയിച്ചത് 1991-ില്‍ പുറത്തിറങ്ങിയ ‘മേയ്ദിനം’ എന്ന സിനിമയിലാണ്. ലിസ്സി ഇപ്പോള്‍ ചെന്നൈയിലാണ് താമസിക്കുന്നത്.

Most Popular

To Top