Sports

4 തവണ ഒഴിവാക്കി; അവസാനം അവർ എല്ലാം ചെയ്തു, ഒന്നിനും എതിര് പറയാതെ! : IPL ആതിഥേയം വഹിക്കാൻ അവസരം ലഭിച്ചതിനെ കുറിച്ച് മയന്തി ലാംഗര്‍

കായിക ബ്രോഡ്കാസ്റ്റിങ്ങ് ലോകത്തെ ഏറ്റവും പ്രശസ്തരില്‍ ഒന്നാണ് മയന്തി ലാംഗര്‍ ബിന്നി. കഴിഞ്ഞ ദശാബ്ദത്തില്‍ ലാംഗറിന്റെ കരിയര്‍ ഗ്രാഫ് ക്രിക്കറ്റ് ആദ്യം വെറുക്കുന്നതു മുതല്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ ഇന്‍ഡ്യന്‍ ക്രിക്കറ്റ് ലീഗിന് ആതിഥേയം വഹിക്കാനുള്ള അവസരം നിരസിക്കുന്നതു വരെയും ലോകോത്തര ഇവന്റുകളായ ഹോക്കി വേള്‍ഡ് കപ്പിനും, 2010 ഫിഫ വേള്‍ഡ് കപ്പിനും, 2012 സമ്മര്‍ ഒളിംപിക്സിനും, 2015 വേള്‍ഡ് കപ്പ്, 2019 വേള്‍ഡ് കപ്പ് എന്നീ ഐസിസി ഇവന്റുകള്‍ക്കും, ഇപ്പോള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനും ആതിഥേയം വഹിക്കുന്നത് വരെയും സംഭവബഹുലമായിരുന്നു.

പക്ഷെ ലാംഗര്‍ ബിന്നിയുടെ വളര്‍ച്ച അത്ര അനായാസേന ഉണ്ടായിരുന്നത് ആയിരുന്നില്ല. ആര്‍ഭാടപ്രദമായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ആതിഥേയം വഹിക്കാനുള്ള അവസരം ഈ കരിസ്മാറ്റിക്ക് കായിക അവതാരകയ്ക്ക് 4 തവണ നഷ്ടപ്പെട്ടു. അവരുടെ മികവ് കുറഞ്ഞതുകൊണ്ടോ, അവര്‍ ആ ജോലിക്ക് അനുയോജ്യ ആകാതിരുന്നതുകൊണ്ടോ ഒന്നുമല്ല ; ബ്രോഡ്കാസ്റ്റര്‍മാര്‍ക്ക് ഒരു പുതുമുഖം വേണ്ടിയിരുന്നതുകൊണ്ട്.

‘ഞാന്‍ അടുപ്പിച്ച് നാല് തവണ ഐപിഎല്ലില്‍ നിന്ന് നിരസിക്കപ്പെട്ടു. 2011 പതിപ്പിന് മുമ്പ് അവര്‍ വിളിച്ചു പറഞ്ഞു, ‘ടീമിലേക്ക് നിങ്ങളെ ഉറപ്പിച്ചു. പ്രൊമോ എന്ന് ഷൂട്ട് ചെയ്യാം എന്നതിനെകുറിച്ച് ആയിരിക്കും ഞങ്ങളുടെ അടുത്ത കോള്‍.’ പക്ഷെ അവസാനം ഞാനല്ല അത് ചെയ്തത്. തിരിച്ചു വിളിച്ച് അവര്‍ പറഞ്ഞത് ‘നിങ്ങള്‍ ഇപ്പോള്‍ വേള്‍ഡ് കപ്പ് ചെയ്തതേ ഉള്ളു. നിങ്ങള്‍ക്ക് ഇത് ചെയ്യാന്‍ കഴിയില്ല. ഞങ്ങള്‍ക്ക് ഒരു പുതുമുഖം വേണം.’ എന്നാണ്.’ മായന്തി ലാംഗര്‍ വര്‍വ് മാഗസീനോട് പറഞ്ഞു.

‘ഒരു സാഹചര്യത്തില്‍ ഇത് എനിക്ക് വിധിച്ചതല്ലെന്ന് ഓര്‍ത്ത് ഞാന്‍ ഈ ആഗ്രഹം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു. അടിസ്ഥാനപരമായി അവര്‍ക്ക് എന്നെ വേണ്ടായിരുന്നു. എനിക്ക് അതിനുള്ള കഴിവ് ഇല്ലാത്തതുകൊണ്ടല്ല. അവര്‍ ഉദ്ദേശിച്ചിരുന്നത് എന്നെ അല്ലായിരുന്നു. ജീവിതത്തിലെ എല്ലാ നിരസിക്കലുകളും വേദനാജനകമാണ്. അത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും ഞാന്‍ അംഗീകരിക്കുക തന്നെ ചെയ്തു. ഐപിഎല്‍ എനിക്ക് വിധിച്ചിട്ടില്ല. അതും ഞാന്‍ ആസ്വദിക്കണം.’ അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇതുപോലെ ഒരു ട്രിപ്പ് സോങ് കേരളത്തിൽ മുൻപ് ഇറങ്ങിയിട്ടില്ല!!
കണ്ടു നോക്കൂ.

2018 – മയന്തി ലാംഗറിന്റെ നീണ്ട കാലത്തെ സ്വപ്നം പൂവണിഞ്ഞപ്പോള്‍

അത് തന്റെ വിധിയാണെന്ന് ലാംഗര്‍ അംഗീകരിച്ചിരുന്നു. പലരും പറയുന്നതുപോലെ ജീവിതം പ്രവചനാതീതമാണ്. എപ്പോഴാണ് ഒരു അവസരം നമ്മുടെ വാതിലില്‍ വന്ന് മുട്ടുന്നതെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. ഐപിഎല്ലിന്റെ ബ്രോഡ്കാസ്റ്റിങ്ങ് അവകാശങ്ങള്‍ 2018-ില്‍ സ്റ്റാര്‍ സ്പോര്‍ട്ട്സ് സ്വന്തമാക്കിയതാണ് ലാംഗറിന്റെ ആ ‘വിധി’യെ മാറ്റിയെഴുതിയത്.

‘ഞാന്‍ എത്ര മാച്ചുകളാണ് ചെയ്യാന്‍ പോകുന്നത് എന്ന കാര്യത്തില്‍ അല്പം ആശയക്കുഴപ്പം ഉണ്ടായിരുന്നു. അവസാനം ഞാന്‍ എല്ലാം ചെയ്തു. ഒരു ദിവസം പോലും മാറി നില്‍ക്കാതെ! ‘എതിര് പറയാതെ ചെയ്യൂ. ഇതിനായി ഇത്രയും നാള്‍ നീ കാത്തിരുന്നതാണ്. അവസാനം നീ ഐപിഎല്ലിന് ആതിഥേയം വഹിക്കുകയാണ്. ഇനി ഈ അവസരം കിട്ടുമോയെന്ന് നിനക്ക് അറിയില്ല.’ എന്ന് എന്നോട് തന്നെ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.’ അവര്‍ പറഞ്ഞു.

മയന്തിക്ക് ഐപിഎല്ലിന് ആതിഥേയം വഹിക്കുന്നത് ഒരു വലിയ അവസരമായിരുന്നു. ഭര്‍ത്താവ് സ്റ്റുവര്‍ട്ട് ബിന്നി ആദ്യത്തെ ഐപിഎല്ല് മാച്ചിന് അവര്‍ പോകുമ്പോള്‍ കൊടുത്ത സന്ദേശം ഇന്നും മയന്തി ഓര്‍ത്തെടുക്കുന്നു.

‘അദ്ദേഹത്തിന് എന്റെ യാത്ര അറിയാം. ബ്രോഡ്കാസ്റ്റില്‍ ഒരു ആള്‍ക്ക് എന്നെ വേണ്ടാത്തതിനാല്‍ ഒരുപാട് തിരിച്ചടികള്‍ നേരിടേണ്ടി വന്ന ഒരേ ഒരു സമയമായിരുന്നു അതെന്ന് അദ്ദേഹത്തിന് അറിയാം. അദ്ദേഹം ‘നീ വിജയിച്ചു. അത് ആസ്വദിക്കൂ. ഇത് നിന്റെ നിമിഷമാണ്. അത് നന്നായി നടത്തൂ.’ എന്ന് പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു. അദ്ദേഹത്തെ പങ്കാളിയായി ലഭിച്ചതിലുള്ള ഒരു മനോഹര മുഹൂര്‍ത്തമായിരുന്നു അത്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരുപാട് സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടുണ്ട്. പൊതുസമൂഹം അറിഞ്ഞ ഒരുപാട് ഉയര്‍ച്ച – താഴ്ച്ചകള്‍. അതുകൊണ്ട് അദ്ദേഹത്തിന് ആ നിമിഷത്തിന്റെ മനോഹാരിത മനസ്സിലായി. അദ്ദേഹം ആ ഐപിഎല്ലില്‍ കളിച്ചിരുന്നതുകൊണ്ട് ഞാന്‍ അത് ആസ്വദിച്ചു.’ മയന്തി പറഞ്ഞു.

Most Popular

To Top