ബിഗ് ബോസ് സീസണ് ടുവിലെ രണ്ട് മത്സരാര്‍ത്ഥികള്‍ ആയിരുന്നു ദയ അശ്വതിയും രജിത് കുമാറും. രണ്ടുപേരും നേരത്തെ വിവാഹിതരും വിവാഹമോചിതരും ആയവരാണ്. അടുത്തിടെ ഇവര്‍ രണ്ടുപേരും രണ്ടാം വിവാഹത്തെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ദയ അശ്വതി തന്റെ സങ്കല്‍പ്പത്തിലെ പുരുഷനെപ്പറ്റി പറഞ്ഞിരുന്നു.
എന്നാലിപ്പോള്‍ താന്‍ ഇനി വിവാഹ കഴിക്കുന്നില്ലെന്ന് ദയ പറയുകയാണ്. 22 വയസില്‍ നിന്ന് 37 വയസുവരെ ഉള്ള നല്ല പ്രായത്തില്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നു. ഇനി ഈ വയസുകാലത്ത് എനിക്ക് ഒരു വിവാഹം വേണ്ട എന്ന താരം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക്കുന്നു.
രജിത് കുമാറിന്റെ കാര്യവും ദയ പങ്കുവെച്ചു.രജിത് കുമാറിന്റെ വീട്ടിലെ വിളിപ്പേര് ബാബു എന്നാണെന്നും ആ പേര് തന്നെയാണ് തന്റെ മുന്‍ ഭര്‍ത്താവിന്റെതെന്നും ദയ പറയുന്നു. തനിക്ക് മാഷിനോട് പ്രണയം അല്ല ആരാധന മാത്രമാണ് ഉള്ളതെന്നും ദയ അശ്വതി പറയുന്നു. തന്റെ മുന്‍ ഭര്‍ത്താവിനെക്കുറിച്ചും ദയ പറയുന്നു.
എന്റെ രണ്ട് മക്കളെ ഇന്നും പോന്നുപോലെ അദ്ദേഹം നോക്കുന്നു. അതുകൊണ്ട് തന്നെ ആ കാര്യത്തില്‍ എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ട്ടമാണ്. എന്തുചെയ്യാം ജീവിത സാഹചര്യം ഞങ്ങളെ വേര്‍പ്പിരിച്ചു. മറ്റൊരു വിവാഹം കഴിക്കണെ എന്നു പലവട്ടം ചിന്തിച്ചു. പക്ഷേ എന്റെ മക്കളെ ഓര്‍ക്കുമ്പോള്‍ അതിന് കഴിയുന്നില്ല. വേണ്ട ഇനി ഒരു വിവാഹം വേണ്ട.
എന്നെങ്കിലും എന്റെ മക്കള്‍ എന്നേ തേടിവരും. അതെനിക്കുറപ്പുണ്ട്. വിവാഹം കഴിഞ്ഞ കുറച്ച നാളെങ്കിലും എന്നെ എന്റെ ബാബുച്ചേട്ടന് ഒത്തിരി സ്നേഹിച്ചിട്ടുണ്ട്. ആ ഓര്‍മ്മകളുമായി എന്റെ മക്കള്‍ക്കുവേണ്ടി ഞാന്‍ ഇനിയുള്ള കാലം ജീവിച്ചു തീര്‍ക്കുമെന്ന് വ്യക്തമാക്കിയാണ് ദയ കുറിപ്പ് അവസാനിപ്പിക്കുന്നത്.
