Entertainment

19 വർഷങ്ങൾക്ക് ശേഷം വീണ്ടും ഗുരുവായൂർ അമ്പല നടയിൽ ആ കണ്ണൻ എത്തി

മലയാളത്തിന്റെ മികച്ച രചയിതാവും സംവിധായകനുമായ രഞ്ജിത് പൃഥ്വിരാജിനേയും നവ്യ നായരേയും പ്രധാന കഥാപാത്രങ്ങൾ ആക്കി, സംവിധാനം ചെയ്ത ഒരു കൃഷ്ണഭക്ത ആയ പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രമായിരുന്നു നന്ദനം. തമിഴ് നടൻ അരവിന്ദ് ആയിരുന്നു ചിത്രത്തിൽ കൃഷ്ണന്റെ വേഷത്തിൽ എത്തിയിരുന്നത് .
ഗുരുവായൂരിൽ വെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് പ്രവർത്തനം എല്ലാം നടന്നത്. സിനിമയുടെ ക്ലൈമാക്സ്‌ രംഗങ്ങൾ പൂർണ്ണമായും അമ്പലത്തിൽ വച്ചായിരുന്നു. ഇപ്പോൾ പത്തൊൻപത് വർഷങ്ങൾക്ക് ശേഷം അരവിന്ദ് ഒരിക്കൽ കൂടി കൃഷ്ണനെ കാണാൻ വേണ്ടി ഗുരുവായൂരിലെത്തിയിരിക്കുകയാണ് .

2002ൽ പുറത്തിറങ്ങിയ ചിത്രം പ്രിത്വിരാജിന്റെ അരങ്ങേറ്റ ചിത്രം കൂടി ആയിരുന്നു. അവസാന രംഗത്ത് കൃഷ്ണൻ ബാലമാണിക്ക് കൈ വീശി യാത്ര നൽകി ക്ഷേത്രത്തിനു അകത്തേക്ക് കയറി പോകുന്ന രംഗം ഇന്നും കൊരുത്തരിപ്പോടെ മാത്രേ കാണാൻ കഴിയു. അരവിന്ദ് ഗുരുവായൂരപ്പനെ നേരിൽ ദർശനം നടത്തി പിറന്നാൾ ദിനത്തിലെ നേർച്ചയും നിറവേറ്റാനായാണ് എത്തിയത്.

ഉത്സവ സമയമായതിനാൽ ക്ഷേത്രത്തിൽ നിന്ന് തിരിയാൻ കഴിയാത്ത തിരക്ക് ആയിരുന്നു . തങ്ങളുടെ കണ്ണനെ നേരിട്ട് കണ്ട ചില ആരാധകർ താരത്തെ തിരിച്ചറിയുക ഉണ്ടായി. കദളിപ്പഴം കൊണ്ട് തുലാഭാര നേർച്ച ആയിരുന്നു പ്രിയപ്പെട്ട നടൻ നടത്തിയത്.

Most Popular

To Top