Entertainment

15 വർഷം മനസ്സിൽ കൊണ്ടു നടന്ന പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞു മണിക്കുട്ടൻ ബിഗ്‌ബോസ് വേദിയിൽ

ഇതുവരെ മലയാളി കാണാത്ത രീതിയിൽ ഉള്ള റിയാലിറ്റി ഷോ ആണ് ബിഗ്‌ബോസ്. അതുകൊണ്ട് തന്നെ ആരാധകർ നിരവധി ഉള്ള പരിപാടി ആണ് ഇത്. ബോസ് സീസൺ 3ലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാൾ ആയി പ്രേക്ഷകർ കണകാക്കുന്ന ഒരു മത്സരാർത്ഥി ആണ് നടൻ മണിക്കുട്ടൻ എന്നതിൽ സംശയം ഇല്ല . ആരെയും വെറുപ്പിക്കാത്ത മികച്ച പ്രകടനം ആണ് താരത്തിന്റെ ഭാഗത്തു നിന്ന് ഉള്ളത്. ആർക്കും ഒരു കുഴപ്പവും ഉണ്ടാകാതെ എന്നാൽ സ്വന്തം ആയി വ്യക്തമായ നിലപാട് ഉള്ള ആളാണ് മണിക്കുട്ടൻ.
തുടക്കത്തിൽ പരിപാടിയിൽ അത്ര സജീവമാല്ലായിരുന്നു എങ്കിലും ഇപ്പോൾ ഷോ യുടെ അഭിഭാജ്യ ഘടകം കൂടി ആണ് താരം. വീടിനകത്തു മണിക്കുട്ടന്റെ പ്രിയപ്പെട്ട കൂട്ടുകാരി ഡിംപൽ ബാൽ ആണ്.

ഓരോ ടാസ്‌ക്കിലും അഭിനന്ദനമർഹിക്കുന്ന പ്രകടനം ആയിരുന്നു മണിക്കുട്ടൻ കാഴ്ചവച്ചിരുന്നത് . ഇപ്പോൾ ബിഗ്‌ബോസിൽ ഒരു ടാസ്കിന്റെ ഭാഗം ആയി ജീവിതത്തിൽ ഉണ്ടായിട്ടുള്ള പ്രണയം പറയാൻ ബിഗ്‌ബോസ് ആവിശ്യപ്പെട്ടിരുന്നു. ആ അവസരത്തിൽ ആണ് 15 വർഷമായി മനസ്സിൽ കൊണ്ടുനടക്കുന്ന തന്റെ പ്രണയത്തെക്കുറിച്ച് മണിക്കുട്ടൻ മനസ്സ് തുറന്നത്.
.
മണിക്കുട്ടന്റെ വാക്കുകൾ…..

“ആ കുട്ടി ഒരിക്കലും എന്നെ ചതിച്ചിട്ടില്ല, ഒരുപാട് സ്നേഹിച്ചിട്ടേയുള്ളൂ. ഒരുപാട് ബഹുമാനിച്ചിട്ടേയുള്ളൂ. ആ ഒരു സമയത്ത് വേറൊരു പ്രണയം ആവശ്യമായിരുന്നു അവൾക്ക്. വിട്ടുപിരിയാനാവാത്ത ബന്ധമാണെന്ന് പറഞ്ഞിരുന്നു. അങ്ങനെയാണ് അത് അവസാനിച്ചത്. അതിന് ശേഷം ആര് പ്രണയത്തെക്കുറിച്ച് ചോദിച്ചാലും രാധ, മേരി അല്ലെങ്കിൽ അവളുടെ അനിയത്തിയെന്നുള്ള മറുപടിയാണ് ഞാൻ എല്ലാവർക്കും കൊടുക്കാറുള്ളത്.


15 വർഷമായി ഇത് പറയുന്നുണ്ടെങ്കിലും എവിടെയെങ്കിലുമൊരു വേദി കിട്ടുന്ന സമയത്ത് ആ കുട്ടിയോടുള്ള റെസ്പെക്റ്റിനെക്കുറിച്ച് പറയണമെന്ന് കരുതിയിരുന്നു. അന്ന് വിചാരിച്ച സമയത്ത് വിവാഹം നടത്താനായില്ല. ഇന്നും നിന്നോട് ബഹുമാനമുണ്ട്. എന്റെ ആദ്യത്തെ പ്രണയം നീ തന്നെയാണ്. കഴിഞ്ഞ 15 വർഷമായിട്ട് നീ തന്നെയാണ് പ്രണയം.”

മണിക്കുട്ടൻ ഇപ്പോഴും വിവാഹം കഴിച്ചിട്ടില്ല. ഒരു പക്ഷെ ഈ നഷ്ട്ട പ്രണയത്തിന്റെ കയ്പ്പ് നീര് ഉള്ളിൽ കുമിഞ്ഞു കൂടിയത് ആകാം മറ്റൊരു വിവാഹത്തിൽ നിന്ന് താരത്തെ പിന്തിരിപ്പിച്ചത്.

Most Popular

To Top