Entertainment

11 വര്‍ഷത്തെ പ്രണയം. കല്ല്യാണം ; ‘ജീവിതം മാറിപോയി’ – അര്‍ജുന്‍ അശോകന്‍

മലയാള സിനിമയില്‍ ആരാധകരുടെ പ്രിയപ്പെട്ട നടന്‍ ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകന്‍ ഇപ്പോള്‍ സജീവമാണ്. വളരെ ചുരുങ്ങിയ സമയംകൊണ്ടുതന്നെ മലയാളത്തിലെ ശ്രദ്ധേയരായ യുവ നടന്മാരില്‍ ഒരാള്‍ ആകാന്‍ അര്‍ജുന് സാധിച്ചു. എല്ലായ്പ്പോഴും നടന്‍ ഹരിശ്രീ അശോകന്റെ മകന്‍ എന്ന ലേബല്‍ ലഭിക്കാറുണ്ടെങ്കിലും താരം തന്റേതായ കഴിവുകളിലൂടെ വേറിട്ട കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കി. അഭിമുഖങ്ങളിലൂടെ താരം സിനിമയില്‍ എത്തിയപ്പോള്‍ ജീവിതം വളരെ മാറിപ്പോയെന്ന് പഞ്ഞിട്ടുണ്ട്. ഒന്‍പതു വര്‍ഷത്തെ പ്രണയത്തെയാണ് അര്‍ജ്ജുന്‍ വിവാഹത്തിലൂടെ ഊട്ടി ഉറപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം സിനിമ വിശേഷങ്ങള്‍ക്ക് ഒപ്പം കുടുംബ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്.

‘പാവാട’, ‘ബിടെക്ക്’ എന്നീ സിനിമകളാണ് തന്റെ ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത അനുഭവങ്ങള്‍ സമ്മാനിച്ചത് എന്ന് താരം പറഞ്ഞു. സൗബിന്‍ ചിത്രം ‘പറവ’യില്‍ വളരെ കുറച്ചേ അഭിനയിക്കാന്‍ ഉണ്ടായിരുന്നുള്ളുവെങ്കിലും ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍, പ്രീപ്രൊഡക്ഷന്‍ സമയത്തെല്ലാം താന്‍ ആ ടീമിനൊപ്പം സജീവം ആയിരുന്നുവെന്ന് അര്‍ജ്ജുന്‍ പറഞ്ഞു. ‘പറവ’യില്‍ അഭിനയിക്കുമ്പോഴാണ് ആദ്യമായി ദുല്‍ഖറിനെ അടുത്തു കാണുന്നത്. മമ്മൂക്കയുടെ കടുത്ത ആരാധകനായതുകൊണ്ട് തന്നെ അദ്ദേഹത്തെ ആദ്യമായി കണ്ടപ്പോള്‍ താന്‍ ഒരു മായാലോകത്ത് ആയിരുന്നുവെന്നും അര്‍ജുന്‍ പറഞ്ഞു. കുറച്ച് കൂടി അടുത്തപ്പോള്‍ ദുല്‍ഖര്‍ വളരെ സൗഹാര്‍ദപരമാണെന്ന് മനസ്സിലായി എന്നും അര്‍ജുന്‍ കൂട്ടിചേര്‍ത്തു.

അഭിനയമല്ലാതെ പാര്‍ട്ട്ണര്‍ഷിപ്പില്‍ ചെറിയ ബിസിനസ്സ് സംരംഭങ്ങളും തനിക്ക് ഉണ്ടെന്നും, കാര്‍ വോഷിങ്ങ് സെന്റര്‍, കണ്‍സ്ട്രക്ഷന്‍ കമ്പനി, പാക്കറ്റ് ഫുഡ് ഫാക്ടറി തുടങ്ങിയ ബിസിനസ്സ് സംരംഭങ്ങള്‍ നടത്തുന്നുണ്ടെന്നും താരം പറഞ്ഞു. നിഖിതയാണ് അര്‍ജുന്റെ ഭാര്യ. ഇവരുടെ പ്രണയം ഇരുവരും 11-ാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണ്. തങ്ങളുടെ ബന്ധത്തെകുറിച്ച് രണ്ട് പേരുടെയും വീട്ടുകാര്‍ക്കും അറിയാമായിരുന്നതുകൊണ്ട് കാര്യങ്ങള്‍ എളുപ്പമായി എന്നും അര്‍ജുന്‍ വിശദീകരിച്ചു.

Most Popular

To Top