Entertainment

ഭർത്താവിനെ മച്ചു എന്നാണ് വിളിക്കുന്നത്. ഭർത്താവിനെ കുറിച്ച് തുറന്ന് പറഞ്ഞു സ്വാതി നക്ഷത്രം ചോതിയിലെ സ്വാതി.

 

സ്വാതി നക്ഷത്രം ചോതി എന്ന പരമ്പരയിലേ വണ്ണം ഉള്ള നായികയെ ആളുകൾ മറക്കില്ല. മെലിഞ്ഞു നീളൻ മുടിയുള്ള നായികമാർ മാത്രം അല്ല തടി ഉള്ള നായികമാരും ഉണ്ടാകും എന്ന് തെളിയിച്ച നടി ആണ് സ്വാതി എന്ന വന്ദന. പ്രേക്ഷകരുടെ പ്രിയതാരമായി. സ്വാതി എന്ന ആ കഥാപാത്രത്തിനായി 12 കിലോ ശരീര ഭാരം വന്ദന വർധിപ്പിച്ചിരുന്നു. ഇപ്പോള്‍ മനംപോലെ മാംഗല്യം എന്ന പരമ്പരയിലേ നിറസാന്നിധ്യം ആണ് താരം. സ്വാതിയെ പോലെ തന്നെ ആ പരമ്പരയിലെ മിലി എന്ന കഥാപാത്രത്തെയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

വന്ദന ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം. താരത്തിന്റെ കല്യാണ വിശേഷങ്ങൾ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ വാർത്ത . നടി തന്നെയാണ് തന്റെ വിവാഹ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം പേജ് വഴി ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്. രാകേഷ് ആണ് വന്ദനയുടെ താലിയുടെ അവകാശി . ഗുരുവായൂരപ്പന്റെ സന്നിധിയിൽ വച്ചായിരുന്നു വന്ദന സുമംഗലി ആയിരിക്കുന്നത് . ഇരുവരുടെയും മംഗല്യവിശേഷങ്ങളും ചിത്രങ്ങളും എല്ലാം സോഷ്യല്‍ മീഡിയയിൽ തരംഗം ആയി മാറിയിരിക്കുകയാണ്. താരത്തെ തേടി നിരവധി ആശംസകള്‍ ആണ് എത്തിയിരിക്കുന്നത്.
നേര്‍ന്ന് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. വിവാഹ ചിത്രം അല്ലാതെ രാകേഷിന് ഒപ്പമുള്ള മനോഹരം ആയ മറ്റൊരു ചിത്രം കൂടി താരം പോസ്റ്റ്‌ ചെയ്തിരുന്നു.

പൂർണ്ണമായും വീട്ടുകാരുടെ ഇഷ്ടത്തിൽ നടന്ന ഒരു വിവാഹമായിരുന്നു വന്ദനയുടേത്. മാട്രിമോണിയല്‍ വഴി ആയിരുന്നു വരനിൽ എത്തിയത് . ഒരു ഇന്റർവ്യൂവിൽ “തനിക്ക് പ്രേമിക്കാന്‍ പേടിയാണെന്ന് വന്ദന തുറന്നു പറഞ്ഞിരുന്നു.ഭർത്താവിനെ കുറിച്ച് വന്ദന പറഞ്ഞത് ഇങ്ങനെ…

” മാട്രിമോണിയല്‍ വഴി വന്ന ബന്ധമായിരുന്നു എങ്കിലും നേരിട്ട് കാണുന്നതിന് മുമ്പേ തന്നെ ഞങ്ങൾ സംസാരം തുടങ്ങിയിരുന്നു. പ്രേമം എനിക്ക് വഴങ്ങില്ലായിരുന്നു, പക്ഷേ സംസാരിച്ച് തുടങ്ങിയപ്പോള്‍ ആളുമായി കൂടുതല്‍ അടുത്തു.

എനിക്ക് ഭര്‍ത്താവിനെ ചേട്ടാ എന്ന് വിളിക്കുന്നത് ഇഷ്ടമല്ല അതുകൊണ്ട് മച്ചു എന്നാണ് വിളിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ഉറപ്പിച്ച വിവാഹമായിരുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിവാഹം നീട്ടി വയ്ക്കുകയായിരുന്നു. ഏപ്രിലില്‍ തീരുമാനിച്ചുറപ്പിച്ച വിവാഹം പിന്നീട് സെപ്റ്റംബറിലേയ്ക്ക് മാറ്റുകയായിരുന്നു. ഇപ്പോഴത് ഫെബ്രുവരിയില്‍ നടന്നു.

 

Most Popular

To Top