Entertainment

1.5 മില്യണ്‍ ഫോളോവേഴ്‌സുള്ള ടിക്ക് ടോക്ക് അക്കൗണ്ട് സൗഭാഗ്യ വെങ്കിടേഷ് ഡിലീറ്റ് ചെയ്തു

നടിയും ടിക്ക് ടോക്ക് റാണിയുമായി സൗഭാഗ്യ വെങ്കിടേഷ് ടിക്ക് ടോക്ക് ഡിലീറ്റ് ചെയ്തു. ഇന്ത്യയില്‍ ടിക് ടോക്ക് നിരോധിച്ചതിന് പിന്നാലെയാണ് സൗഭാഗ്യ 15 ലക്ഷത്തോളം ഫോളോവേഴ്‌സുള്ള തന്റെ ടിക്ക് ടോക്ക് ഡിലീറ്റ് ചെയ്തത്.

താരം തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റര്‍ഗ്രാം അക്കൗണ്ടിലൂടെ ഇക്കാര്യം പങ്കുവച്ചത്. കുറിപ്പിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

” ടിക് ടോക്കിനും 1.5 മില്യണ്‍ ഫോളേവേഴ്‌സിനും ഗുഡ് ബൈ, ഈ നിരോധനം എന്നെ തകര്‍ത്തോ എന്ന് ചോദിച്ചവരോട്; ഇത് ഒരു ആപ്പ് മാത്രമാണ്. സൗഭാഗ്യ വെങ്കിടേഷ് അല്ല, ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം എന്ത് മാധ്യമവും പ്ലാറ്റ് ഫോമാക്കാം’ എന്നും സൗഭാഗ്യ കുറിച്ചു. സൗഭാഗ്യയുെട ഈ തീരുമാനത്തിന് പിന്തുണയുമായി നിരവധി പേര്‍ എത്തി.

ധാരാളം ടിക്ക് ടോക്ക് വീഡിയോകള്‍ ചെയ്ത താരമാണ് സൗഭാഗ്യ ഇവര്‍ പ്രശസ്തയായതും ഇതിലൂടെയായിരുന്നു. നടിയും നര്‍ത്തകിയുമായ താരാ കല്യാണിന്റെ ഏക മകളാണ് സൗഭാഗ്യ. സൗഭാഗ്യയും അമ്മയുമൊക്കെ ടിക്ക് ടോക്കില്‍ വീഡിയോ ചെയ്തിരുന്നു.

ഇവരുടെ വീഡിയോകള്‍ വന്‍ വൈറലുമായിരുന്നു. സൗഭാഗ്യയും ഭര്‍ത്താവ് അര്‍ജുനുമായി ചേര്‍ന്നുള്ള ഡാന്‍സ് വീഡിയോകളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്നുവെന്ന തീരുമാനത്തിലാണ് ടിക്ക് ടോക്ക് അടക്കം 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചത്.

Most Popular

To Top