‘യെ റിഷ്ട ക്യാ കെഹ്ലതാ ഹായ്’ എന്ന ഹിന്ദി സീരിയലിലൂടെ വളരെ മനോഹരമായ അഭിനയം കാഴ്ച്ചവെച്ച കീര്‍ത്തി എന്ന കഥാപാത്രത്തെ മലയാളി പ്രേക്ഷകര്‍ പോലും നെഞ്ചിലേറ്റിയിരുന്നു. എന്നാല്‍ താരത്തെ സംബന്ധിച്ചുള്ള ഒരു വാര്‍ത്തയിലൂടെ ഇപ്പോള്‍ പ്രേക്ഷകര്‍ ഞെട്ടിയിരിക്കുകയാണ്.
ലോകം മുഴുവന്‍ പടര്‍ന്ന് പിടിക്കുന്ന മഹാമാരി നടിയെയും പിടിച്ചു. കുടുംബ പ്രേക്ഷകരുടെ പ്രിയ നടി മോഹന കുമാരി സിംഗിന് കൊറോണ വൈറസിന് പോസിറ്റീവ് എന്ന് സ്ഥിരീകരിച്ചു.
മാത്രമല്ല, താരത്തിന്റെ അമ്മായിയച്ഛന് സത്പാല്‍ മഹാരാജ്, അമ്മായിയമ്മ, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരും ആശുപത്രിയിലാണ്.
