International News

സ്വര്‍ണ്ണം കൊണ്ട് പണിതിരിക്കുന്ന ഒരു ആഡംബര ഹോട്ടല്‍; ഒരു രാത്രി താമസിക്കാന്‍ 19000 രൂപ

സ്വര്‍ണ്ണം എന്നും അലങ്കാരവും ആകര്‍ഷകവുമായ വസ്തുവാണ്. പള്ളികളിലും അമ്പലങ്ങളിലുമെല്ലാം സ്വര്‍ണ്ണം രൂപങ്ങള്‍ പൂശാന്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഒരു കെട്ടിടം മുഴുവന്‍ സ്വര്‍ണ്ണം കെണ്ടു പണിത ഒരു ഹോട്ടലുടമയെക്കുറിച്ചാണ് ഇനി പറയുന്നത്.

വിയറ്റ്‌നാമിലെ ജിയാങ് വോ ലേക്കില്‍ ഒരു ഹോട്ടലുണ്ട്. സാധാരണ ഹോട്ടലൊന്നുമല്ല. ഒരു സ്വര്‍ണ്ണ ഹോട്ടലാണത്. ഈ ഹോട്ടല്‍ മുഴുവന്‍ സ്വര്‍ണത്തിലാണ്‌ പണിതിരിക്കുന്നത്.

ലോകത്തിലെ ആദ്യ 24 കാരറ്റ് ഗോള്‍ഡ് പ്ലേറ്റഡ് ഹോട്ടല്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഏതാണ്ട് 11 വര്‍ഷങ്ങള്‍ കൊണ്ടാണ് ഈ ഹോട്ടലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. ഈ ഹോട്ടലില്‍ 24 നിലകളിലായി 400 മുറികളാണുള്ളത്.

ഹോട്ടലിന്റെ എന്‍ട്രിഗേറ്റ്, നടപ്പാത, വാതിലുകള്‍, മുറിയിലെ ഉപകരണങ്ങള്‍, ശുചിമുറി, ബാത്ത് ടബ്ബ്, ക്ലോസറ്റ് എന്നിവയെല്ലാം സ്വര്‍ണ്ണത്താല്‍ നിര്‍മ്മിതമാണ്. വേണ്ട എല്ലാം സ്വര്‍ണത്തില്‍ ഒരുക്കിയാണ് ഈ ഹോട്ടല്‍ അതിഥിയെ സ്വീകരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഈ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

ഈ ഹോട്ടലില്‍ ഒരു രാത്രി താമസിക്കുന്നതിന് 250 ഡോളറാണ് (ഏകദേശം 19,000 രൂപ) ഈടാക്കുന്നത്. ഹോവ ബിന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ ആഢംബര ഹോട്ടല്‍ അമേരിക്കന്‍ വിന്‍ധം ഹോട്ടല്‍സ് ബ്രാന്‍ഡിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

Most Popular

To Top