എഷ്യാനെറ്റിലെ വാനമ്പാടി സീരിയലില്‍ പദ്മിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുചിത്ര നായരെ എല്ലാവര്ക്കും അറിയാം. താരമിപ്പോള്‍ തന്റെ പുതിയ ഒരു വിശേഷവുമായി എത്തിയിരിക്കുകയാണ്.
തന്റെ പേര് മാറ്റുകയാണെന്നാണ് താരത്തിന്റെ പുതിയ വിശേഷം. ഇന്‍സ്റ്റ ഐഡിയിലാണ് തന്റെ പേരിന്റെ വാല്‍ക്കഷണമായ നായര്‍ എന്ന് മാറ്റിയത്. ഇപ്പോള്‍ സുചിത്ര ചന്തു എന്നാണ് താരത്തിന്റെ ഐഡിയിലെ പേര്.

ടിക് ടോക്ക് വീഡിയോകളും താരം ഇടുന്ന മറ്റ് ചിത്രങ്ങളുമൊക്കെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. വാനമ്പാടിയ്ക്ക് ശേഷം സീരിയലില്‍ നിന്ന് മാറുകയാണെന്നും ജീവിതം ഒന്നും അല്ലാതെ ആയി പോകുന്നു.
അത് കൊണ്ട് തന്നെ അഭിനയത്തില്‍ നിന്നും അല്പം ഇടവേള എടുത്ത് ഒരു ഡാന്‍സ് സ്കൂള്‍ നടത്താനുള്ള താത്പര്യമാണ് സുചിത്രയ്ക്കുള്ളത്.
നായര്‍ എന്ന സമുദായ പേര് മാറ്റിയതില്‍ പലരും അനുകൂലിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിട്ടുണ്ട്.
