Entertainment

” സ്നേഹം എന്നുമെനിക്കൊരു വീക്നെസ് ആണ്. ” വേദനയോടെ ബിഗ്‌ബോസ് വീട്ടിൽ നിന്ന് ലക്ഷ്മി പുറത്തേക്ക്.

 

മികച്ച പ്രേക്ഷക പിന്തുണ ആയി കുതിക്കുക ആണ് ബിഗ്‌ബോസ്സ് മലയാളം സീസൺ 3.
14 മത്സരാർഥികൾ ആരംഭിച്ച ബിഗ് ബോസ് 18 ആയി ഉയർന്നു നിൽക്കുക ആണ്. എന്നാൽ പ്രേക്ഷകർ കാത്തിരുന്ന ആദ്യത്തെ എലിമിനേഷൻ നടന്നു. ബിഗ്‌ബോസ് വീട്ടിൽ നിന്ന് ആദ്യത്തെ മത്സരർഥി പടി ഇറങ്ങി. ഗായികയയായ ലക്ഷ്മി ജയനാണ് ബിഗ്‌ബോസ് 3 ൽ നിന്നും പടിയിറങ്ങി പോയത് .

സായി വിഷ്ണു, അഡോണി, ഭാഗ്യലക്ഷ്മി, കിടിലം ഫിറോസ്, ഡിംപൽ ഭാൽ, ലക്ഷ്മി, റിതു മന്ത്ര, സന്ധ്യ മനോജ്, ഇങ്ങനെ എട്ട് പേരായിരുന്നു എലിമിനേഷനിൽ പേര് ചേർക്കപെട്ടവർ. എട്ട് പേരിൽ ആറ് പേരും സേഫ് ആണെന്ന് പറഞ്ഞതിന് ശേഷം ആയിരുന്നു മോഹൻലാൽ ഭാഗ്യലക്ഷ്മിയും ലക്ഷ്മിയും നിർത്തിയത്.
എന്ത് തോന്നുവെന്ന് മോഹൻലാൽ ചോദിച്ചപോൾ രണ്ടുപേരും ഒരേപോലെ ” താനാവും” എന്നാണ് പറഞ്ഞത്.

എല്ലാവരോടും പുറത്ത് പോകുന്നതിനെ കുറിച്ച് വാചാലൻ ആയ മോഹൻലാൽ അവസാനം മാത്രം ആയിരുന്നു ലക്ഷ്മിയോട് ആ ചോദ്യം ചോദിച്ചത്. ലക്ഷ്മി വളരെ വീക്ക് ആണെന് മറ്റുള്ളവർ ഒന്നടങ്കം പറഞ്ഞിരുന്നു. അതുപോലെ ജോലി ചെയ്യാൻ നല്ല മടിയുള്ള ആളും ആണ് എന്ന് avഅവർ പറയുന്നു.അതോടെ ഒപ്പം കഴിഞ്ഞ ദിവസം ബിഗ്‌ബോസ് വീട്ടിൽ എല്ലാർക്കും വേദന ഉണ്ടാകുന്ന ഒരു വാക്ക് ലക്ഷ്‌മി പറഞ്ഞിരുന്നു. ഭക്ഷണത്തെ കുറിച്ച് ആയിരുന്നു ആ വാക്ക്. അതും ലക്ഷ്മിയുടെ പിന്തുണ കുറയാൻ ഉള്ള കാരണം ആയിട്ടുണ്ടാകും എന്നാണ് അറിയാൻ കഴിയുന്നത്.


ലക്ഷ്മി പുറത്തേക്ക് പോയപ്പോൾ വേദനയോടെ ആയിരുന്നു പോയത്, നോബി അത്‌ കാണാൻ വയ്യാതെ മാറി നിന്നിരുന്നു. മത്സരം മുറുകിയാലും മത്സരം വീട്ടിൽ മാത്രമേ കാണാവൂ അതിനെ ഹൃദയത്തിൽ വയ്ക്കരുത് എന്ന് ഒക്കെ ഒരു ഉപദേശം ബാക്കി ഉള്ളവർക്ക് ലക്ഷ്മി നൽകിയിരുന്നു. അതുപോലെ എല്ലാരും ഒരുമിച്ച് ഉള്ള ചിത്രം എടുത്തപ്പോൾ എല്ലാവരോടും ഒപ്പം ഉള്ള ഒരു ചിത്രം ഇതുപോലെ തനിക്ക് മാത്രമേ കിട്ടു എന്നും വേദനയോടെ ലക്ഷ്‌മി പറഞ്ഞു. ഇന്നലെ രാത്രി മുതൽ താൻ പോവുകയാണെന്ന് അവൾ പറഞ്ഞിരുന്നതായി റിതു മന്ത്ര വേദനപൂർവ്വം പറയുന്നു.

എന്ത് തോന്നുന്നു എന്ന മോഹന്ലാലിന്റെ ചോദ്യത്തിന് ലക്ഷ്മിയുടെ മറുപടി.

“തുടക്കത്തിലെ എല്ലാവരും പറഞ്ഞത് ബിഗ് ബോസിൽ എത്തിയാൽ മറ്റുള്ളവരുമായി സൗഹൃദത്തിലാവരുത് എന്നാണ്. മാക്സിമം ഞാൻ ആരെയും ഹേർട്ട് ചെയ്തിട്ടില്ല. സ്നേഹം എന്നുമെനിക്കൊരു വീക്നെസ് ആണ്. ”

എന്റെ മനസിന് തോന്നിയാൽ അത് നടക്കും. എന്ത് കാര്യമുണ്ടായാലും അതെന്റെ മനസ് പറയും. ചിലയിടങ്ങളിൽ നിന്ന് ഞാൻ രക്ഷപ്പെടുന്നത് അങ്ങനെയാണ്. ക്യാപ്റ്റൻസി ടാസ്‌ക് തോറ്റപ്പോൾ ജയിലിൽ കിടക്കാതെ രക്ഷപ്പെട്ടതൊക്കെ അതുപോലെയാണ്. ബിഗ് ബോസ് വീട്ടിൽ എല്ലാവരെയും എനിക്ക് മിസ് ചെയ്യും ”


ഏറെ വികാരനിർഭര നിമിഷങ്ങൾ ആയിരുന്നു ബിഗ്‌ബോസ് വീട്ടിൽ അരങ്ങേരിയത്.

Most Popular

To Top