Entertainment

സേതുരാമയ്യര്‍ സിനിമയുട അഞ്ചാം ഭാഗവും വരുന്നു; പ്രേക്ഷകര്‍ ആകാംക്ഷയില്‍

മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റ് മൂവിയായിരുന്നു സേതുരാമയ്യര്‍ സിബിഐ. ക്രൈം ത്രില്ലര്‍ മൂവിയായിരുന്ന ഒരു സിബിഐ ഡയറിക്കുറിപ്പിന്റെ ഭാഗമായാണ് സേതുരാമയ്യര്‍, നേരറിയാന്‍ സിബിഐ തുടങ്ങിയ സിനിമകള്‍ എത്തിയത്. ഇപ്പോള്‍ അതിന്റെ അഞ്ചാം ഭാഗവും അണിയറയില്‍ ഒരുങ്ങുകയാണ്.

അഞ്ചാം ഭാഗവുമായി തങ്ങളെത്തുന്നുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചതോടെ ആരാധകര്‍ ആവേശത്തിലായിരുന്നു. സേതുരാമയ്യരായി മമ്മൂട്ടി തന്നെയാണ് അഞ്ചാം ഭാഗത്തിലും എത്തുന്നത്. ചാക്കോയായി മുകേഷും എത്തുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

സായ് കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ലോക് ഡൗണിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ആദ്യ സിനിമ ഇതാണെന്ന് തിരക്കഥാകൃത്തായ എസ് എന്‍ സ്വാമി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങല്‍ വ്യക്തമാക്കിയത്.

കെ മധു-എസ് എന്‍ സ്വാമി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. ലോക് ഡൗണിന് ശേഷം സിനിമാഷൂട്ടിംഗ് പുനരാരംഭിച്ചുവെങ്കിലും നിബന്ധനകള്‍ നിലനില്‍ക്കുന്നുണ്ട്. 50 പേരെ വെച്ചുള്ള ഷൂട്ടിംഗ് നടത്താനുള്ള അനുമതിയാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്.

200 ലധികം പേരെങ്കിലും ഒരുമിച്ച് പ്രവര്‍ത്തിച്ചാലേ ഈ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങാനാവുള്ളൂയെന്നും എസ് എന്‍ സ്വാമി പറയുന്നു. ഔട്ട്ഡോര്‍ ഷൂട്ടിംഗിനുള്ള അനുമതിയും ലഭിക്കേണ്ടതുണ്ട്. വൈകാതെ തന്നെ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങാനാവുമെന്നുള്ള പ്രതീക്ഷയിലാണ് തങ്ങളെന്നും അദ്ദേഹം പറയുന്നു.

Most Popular

To Top