തെന്നിന്ത്യന്‍ ആരാധകരെ മുഴുവന്‍ ആരാധകരായി മാറിയ സൂര്യയുടെ ഒരു സൂപ്പര്‍ ബമ്പര്‍ ഹിറ്റ് ചിത്രമായിരുന്നു സില്ലന്ഡ്രൊരു കാതല്‍. ആ സിനിമയും പാട്ടുകളുമൊക്കെ ഇക്കാലത്തും പ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്.

സൂര്യയും ജ്യോതികയും അഭിനയിച്ച ചിത്രത്തില്‍ ഇവരുടെ മകളായി വന്ന ശ്രിയ ശര്‍മ്മ എന്ന കുട്ടിയും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

പല ഭാഷകളിലും പരസ്യങ്ങളിലുമൊക്കെ അഭിനയിച്ച ആ സുന്ദരി കുട്ടി ഇന്ന് വളര്‍ന്ന വലുതായി ഇപ്പോള്‍ ശ്രിയ നിയമ പഠനം പൂര്‍ത്തീകരിച്ചിരിച്ച് വക്കീല്‍ ആകാന്‍ തയ്യാറെടുക്കുകയാണ്. നാഗാര്‍ജുനയുടെ നായികയായി താരം അഭിനയിച്ചിട്ടുണ്ട്.

അഭിനയത്തിനിടെ തന്റെ പഠനവും നടത്തിയ താരം വക്കീല്‍ ജോലിയോടൊപ്പം അഭിനയവും മുന്നോട്ട് കൊണ്ടു പോകണമെന്നാണ് ആഗ്രഹമെന്നും വ്യക്തമാക്കിയിരിക്കുകയാണ്.


