ജുലൈ 6 തിങ്കളാഴ്ച്ച വൈകുന്നേരം 4 മണിക്ക് റിലീസ് ചെയ്ത സുശാന്ത് സിങ്ങ് രജ്പുത്തിന്റെ അവസാന ചിത്രമായ ‘ദില്‍ ബെച്ചാരയുടെ ട്രെയിലര്‍ 24 മണിക്കൂറിനുള്ളില്‍ 32 ദശലക്ഷങ്ങള്ക്കധികം വ്യൂവുകള്‍ നേടി. നിരവധി ബോളിവുഡ് ചിത്രങ്ങളുടെ റെക്കോര്‍ഡുകള്‍ ട്രെയിലര്‍ തകര്‍ത്തു.
ഇത് 6.4 ദശലക്ഷം ലൈക്കുകള്‍ നേടി ഹോളിവുഡ് ബ്ലോക്ക്ബസ്റ്ററായ ‘അവഞ്ചേര്‍സ്: എന്‍ഡ് ഗെയിമി’നെ (2019) തകര്‍ത്തു. ‘അവഞ്ചേര്‍സ് : എന്‍ഡ് ഗെയിമി’ന് ഇതുവരെ 2.9 ദശലക്ഷം ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്. ‘ദില്‍ ബെച്ചാര’യുടെ ട്രെയിലറിന് ആരാധകരുടെ വളരെ അധികം സ്നേഹം ലഭിക്കുകയാണ്.
വാസ്തവത്തില്‍, അത് പുറത്തിറങ്ങിയ നിമിഷത്തില്‍ തന്നെ ട്വിറ്ററില്‍ ട്രെന്‍ഡ് ചെയ്യാന്‍ തുടങ്ങി. യുട്യൂബില്‍ ഏറ്റവും പ്രചാരമുള്ള വീഡിയോകളില്‍ ഒന്നാണ് ഇത്. പല ബോളിവുഡ് ചിത്രങ്ങളുടെ റെക്കോര്‍ഡുകളും ട്രെയിലര്‍ തകര്‍ത്തിരിക്കുകയാണ്.
സുശാന്ത് സിങ്ങ് രജ്പുത്തിന്റെ ആത്മഹത്യയുടെ വിങ്ങലില് നിന്ന് താരത്തിന്റെ ആരാധകര്‍ ഇപ്പോഴും മോചിതരായിട്ടില്ല. താരത്തിന്റെ വിഷാദത്തിന് കാരണം സിനിമയിലെ സ്വജനപക്ഷപാതമാണെന്ന് വ്യാപക ചര്‍ച്ചകളുണ്ട്. സുശാന്തിന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
