Entertainment

സുശാന്തിന്റെ മരണത്തിന് കാരണക്കാരന്‍ മഹേഷ് ഭട്ടോ? വെളിപ്പെടുത്തലുകള്‍ പുറത്ത്‌

ബോളിവുഡിലെ മികച്ച നടനായിരുന്ന സുശാന്ത് സിങ് രജ്പുത്ത് ആത്മഹത്യ ചെയ്തതിന് ഷേഷം പല വിവാദങ്ങളും ബോളിവുഡില്‍ പുകയുകയാണ്. പലരും അങ്ങോട്ടുമിങ്ങോട്ടും പഴിചാരല്‍ നടത്തുന്നുണ്ട്. സുശാന്തിന്റെ മുന്‍ കാമുകിയ ആയിരുന്ന റിയ ചക്രവര്‍ത്തിക്കും മരണത്തില്‍ പങ്കുണ്ടെന്നാണ് പറയുന്നത്. ഇരുവരും ഒരുമിച്ചായിരുന്നു താമസം. പിന്നീട് വഴക്കിട്ട് റിയ സുശാന്തിനെ വിട്ട പോയിരുന്നു.

ഇപ്പോഴിതാ മറ്റൊരു കഥ കൂടി പ്രചരിക്കുകയാണ്. സുശാന്തിന്റെയും റിയയുടെയും ബന്ധം തകരാന്‍ കാരണക്കാരന്‍ ബോളിവുഡ് സിനിമ നിര്‍മാതാവും സംവിധായകനുമായ മഹേഷ് ഭട്ടാണ് കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സുശാന്തിനെ മനോരോഗി ആയി ചിത്രീകരിക്കുകയും ആത്മഹത്യയിലേക്ക് നയിച്ചതും മഹേഷ് ഭട്ടാണെന്നാണ് ആരോപണം. മഹേഷ് ഭട്ടുമായുള്ള കുറെ ചിത്രങ്ങള്‍ റിയ പങ്കുവെച്ചിരുന്നു.

മാത്രമല്ല രണ്ടു വര്‍ഷം മുന്‍പ് മഹേഷ് ഭട്ടിന്റെ ജന്മദിനത്തില്‍ റിയ പങ്കുവച്ച ചിത്രങ്ങളും കുറിപ്പും വലിയ വിമര്‍ശനങ്ങള്‍ക്കു കാരണമായിരുന്നു. ‘ഇതാണ് ഞങ്ങള്‍. ഏറ്റവും ഇഷ്ടത്തോടെ നിങ്ങളെന്നെ ചേര്‍ത്തുപിടിച്ചു… സ്‌നേഹമെന്താണെന്ന് കാണിച്ചു… എന്റെ ചിറകുകളെ അനന്തതയിലേക്ക് തുറന്നിട്ടു… ഏതൊരു ആത്മാവിനെയും ജ്വലിപ്പിക്കുന്ന അഗ്‌നിയാണ് നിങ്ങള്‍ … എന്റെ വാക്കുകള്‍ അശക്തമാണ്. ഒരുപാടിഷ്ടം,’ മഹേഷ് ഭട്ടിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് റിയ കുറിച്ചു. ഈ കുറിപ്പിന്് ശേഷം റിയയ്‌ക്കെതിരെ ഏറെ വിമര്‍ശനങ്ങള്‍ വന്നിരുന്നു. എന്നാല്‍ മഹേഷ് ഭട്ട് തനിക്ക് അച്ഛനെ പോലെയാണെന്ന് പറഞ്ഞ് അന്ന്് ്‌ഴര്‍ രംഗത്തെത്തിയിരുന്നു.

സുശാന്തിന്റെ മാനസിക നിലതകരാറിലാണെന്നും പ്രണയത്തില്‍ നിന്ന്്് പിന്‍മാറാന്‍ റിച്ചയെ ഉപദേശിച്ചത് മഹേഷ് ഭട്ടാണെന്നും നിരൂപകന്‍ സുഭാഷ് ജായാണ് വെളിപ്പെടുത്തുന്നു. സുശാന്തിന്റെ മനോനില തകരാറിലായതിനാണ് മഹേഷ് ഭട്ട് സടക് 2 എന്ന ചിത്രത്തില്‍ നിന്ന് താരത്തെ മാറ്റിയതിനു കാരണമായി പറഞ്ഞു കേട്ടിരുന്നത്. പക്ഷേ, ആ ചിത്രത്തിന്റെ തിരക്കഥ വായിച്ചതിനുശേഷം സുശാന്ത് തന്നെ ആ പ്രൊജക്ടില്‍ നിന്നു പിന്മാറായതാണെന്ന് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ഇതില്‍ അസ്വസ്ഥനായ മഹേഷ് ഭട്ട് സുശാന്തിന്റെ മനോനില തകരാറിലാണെന്ന് പ്രചരിപ്പിക്കുകയായിരുന്നു. റിയ ചക്രവര്‍ത്തിയെ സുശാന്തില്‍ നിന്ന് അകറ്റുന്നതിനും ബോധപൂര്‍വം ഇടപെട്ടത് മഹേഷ് ഭട്ടാണെന്നും ചിലര്‍ ആരോപിക്കുന്നു. അതിനാല്‍ സുശാന്തിന്റെ മരണത്തിനു പിന്നില്‍ മഹേഷ് ഭട്ടിന്റെ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്നും ഇവര്‍ വാദിക്കുന്നു.

സുശാന്തുമായി പ്രണയത്തിലായിരുന്നുവെന്നും തങ്ങള്‍ ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നും നവംബറില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും റിയ പോലീസിനോട് പറഞ്ഞിരുന്നു. സുശാന്ത് വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നെന്നും റിയ പൊലീസിനോട് പറഞ്ഞു. എന്നാല്‍ മരുന്ന് കഴിക്കാതെ ജീവിത ശൈലി ക്രമീകരിക്കാനാണ് സുശാന്ത് ശ്രമിച്ചിരുന്നത്. ഇതിനായി യോഗയും ധ്യാനവും ചെയ്തിരുന്നു. ഒരുമിച്ച താമസിക്കുന്നതിനിടെ ഒരു വഴക്കുണ്ടാവുകയും റിയ സുശാന്തിന്റെ വീട് വിട്ട് പോരുകയും ചെയ്തു. എന്നാല്‍ അതിന് ശേഷവും ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. മരിക്കുന്നതിന്റെ അന്ന് പോലും റിയയെ സുശാന്ത് വിളിച്ചിരുന്നുവെന്നാണ് പോലീസിനോട് റിയ പറഞ്ഞത്.

Most Popular

To Top