Entertainment

സുശാന്തിന്റെ അവസാന ചിത്രമായ ദില്‍ ബച്ചാരയുടെ ട്രെയിലര്‍ കണ്ടതിന് ശേഷം വികാര ഭരിതമായ കുറിപ്പുമായി കൃതി

ബോളിവുഡിലെ സൂപ്പര്‍ താരമായ സുശാന്ത് രജ്പുത്തിന്റെ ആത്മ ഹത്യ ഇന്നും അദ്ദേഹത്തിനെ ഇഷ്ട്ടപ്പെടുന്നവര്‍ക്ക് ഉള്‍ക്കൊള്ളാനാ വാത്ത ഒന്നാണ്. വിഷാദം മൂലമാണ് താരം ആത്മഹത്യ ചെയ്തതെ ന്നും മറ്റ് പല കാരണങ്ങളും സുശാന്തിന്റെ മരണത്തെക്കുറിച്ച് പുറത്ത് വരുന്നുണ്ട്. സത്യം അജ്ഞാതമായി തുടരുക തന്നെയാണ്. കുറെ ചിത്രങ്ങല്‍മടങ്ങിയതിന്റെ വേദനയാണ് സുശാന്തിനെ വിഷാദത്തിലേയ്ക്ക് നയിച്ചത്.

സുശാന്തിന്റെ അവസാന ചിത്രമായ ദില്‍ബേച്ചാരയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ട്രെയിലര്‍ പുറത്തിറങ്ങി യതിന് പിന്നാലെ സുശാന്തിന്റെ അടുത്ത സുഹൃത്തും നടിയുമായ കൃതി ഒരു പോസ്റ്റ് ഇട്ടിരുന്നു. വളരെ വികാരഭരിതമായ കുറിപ്പാ യിരുന്നു കൃതി പങ്കുവച്ചത്.

ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലു മായിരുന്നു. കുറിപ്പ് ഇങ്ങനെയായിരുന്നു. ഇത് കാണുന്നത് വളരെ കഠിനമാണ്. പക്ഷേ കാണാതിരിക്കാന്‍ എനിക്ക് എങ്ങനെ സാധി ക്കും എന്നാണ് കൃതി കുറിച്ചിരിക്കുന്നത്. സുശാന്തിന്റെ മരണം അറിഞ്ഞ ശേഷവും കൃതി ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു.

സുഷ് എനിക്കറിയാം ചിന്താശേഷിയുളള നിന്റെ മനസ് തന്നെ യായിരുന്നു എല്ലാകാലത്തും നിന്റെ എറ്റവും അടുത്ത മിത്രവും ശത്രുവും. ജീവിക്കുകയെന്നതിനേക്കാള്‍ അതവസാനിപ്പിക്കു കയാണ് വളരെ എളുപ്പമെന്ന് തോന്നിയ ഒരു നിമിഷം നിന്റെ ജീവിതത്തില്‍ ഉണ്ടായി എന്നറിഞ്ഞപ്പോള്‍ അതെന്നെ പൂര്‍ണമായും തകര്‍ത്തു കളഞ്ഞു. നിനക്ക് ചുറ്റിലും ആ നിമിഷത്തില്‍ ആരെങ്കിലുമുണ്ടായിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചു.

നിന്നെ സ്നേഹിക്കുന്നവരെ നീ തളളി മാറ്റിയില്ലായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോകുന്നു. നിന്നെ തകര്‍ത്തു കളഞ്ഞ കാര്യങ്ങള്‍ ശരിയാക്കാന്‍ എനിക്ക് കഴിയുമായിരുന്നെങ്കില്‍ എന്ന് ഞാനാഗ്രഹിക്കുന്നു,. കുറെയെറെ കാര്യങ്ങള്‍ ഇങ്ങനെയായി രുന്നെങ്കില്‍ എന്ന് ഞാന്‍ ഈ നിമിഷം ആഗ്രഹിക്കുകയാണ്. എന്റെ ഹൃദയത്തിന്റെ ഒരു ഭാഗമാണ് നിനക്കൊപ്പം പോയത്. ഒരു ഭാഗത്ത് എപ്പോഴും നീ ജിവിച്ചിരിക്കുന്നു. നിന്റെ സന്തോഷത്തിനായുളള പ്രാര്‍ത്ഥനകള്‍ ഞാന്‍ ഒരിക്കലും അവസാനിപ്പിക്കില്ല. സുശാന്തിനെ ക്കുറിച്ച് മുന്‍പ് കൃതി പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞ വാക്കുകളാണിവ.

Most Popular

To Top