Entertainment

സുരേഷ് ഗോപി പറഞ്ഞ വാക്ക് പാലിച്ചു; അമേയയുടെ കണ്ണ് ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയായി

നടനുപരി എംപിയും നല്ല ഒരു അവതാരകനും എല്ലാറ്റിനുമുപരി ഒരു മനുഷ്യസ്‌നേഹിയുമാണ് സുരേഷ് ഗോപി. നിങ്ങള്‍ക്കുമാകാം കോടീശ്വരനിലൂടെയാണഅ താരത്തിന്റെ നന്‍മ കൂടുതലായും ജനങ്ങള്‍ക്ക് ബോധ്യമയത്. ഈ ഷോയില്‍ മിക്കവരും എത്തുന്നത് പലവിധ ആവശ്യങ്ങള്‍ക്ക് സഹായവുമായിട്ടാണ്. ചിലര്‍ ഷോയില്‍ പരാജയപ്പെട്ടാലും അവരുടെ ആവശ്യങ്ങല്‍ സുരേഷ് ഗോപി എന്ന നടന്‍ സ്വന്തം ചെലവുല്‍ നടത്തിക്കൊടുക്കുന്ന പല സംഭവങ്ങളും നമ്മള്‍ കേട്ടിട്ടുണ്ട്.

അത്തരത്തില്‍ സുരേഷ് ഗോപിയുടെ സഹായം കൊണ്ട് കണ്ണിന് കാഴ്ച്ച ലഭിച്ചു ഒരു കുട്ടിക്ക്. തൃക്കരിപ്പൂര്‍ സ്വദേശിനിയായിരുന്ന നിമ്മി എന്ന വീട്ടമ്മ തന്‍രെ മകളായ അമേയയുടെ കണ്ണ് ശസ്ത്ര ക്രിയയ്ക്ക് പണം സ്വരൂപിക്കാനായിരുന്നു കോടീശ്വരനില്‍ എത്തിയത്. എന്നാല്‍ 80000 രൂപ നേടിയ ശേഷം തെറ്റ് ഉത്തരം പറഞ്ഞതിനാല്‍ നിമ്മിക്ക് 10000 രൂപയേ ലഭിച്ചുള്ളൂ.

നിരാശയായ നിമ്മിയെ താന്‍സഹായിക്കാമെന്നും കുട്ടിയുടെ ശസ്ത്രക്രിയ നടത്തുമെന്നും സരേഷ് ഗോപി പറഞ്ഞു. ജന്‍മനാ ക്ലബ് ഫൂട്ട് എന്ന രോഗത്തിന് അടിമയായിരുന്നു ഈ കുട്ടി. നേരത്തെ മൂന്ന് ശസ്ത്രക്രിയ നടത്തിയരുന്നു. ഒരു ശസ്ത്രക്രിയ കൂടി കഴിഞ്ഞാല്‍ രോഗം ഭേദമാകുമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു.

നേരത്തെ നടത്തിയ ശസ്ത്രക്രിയകള്‍ക്ക് തന്നെ 10 ലക്ഷത്തോലം രൂപയുടെ സാമ്പത്തിക ബാധ്യത നിലനില്‍ക്കെയാണ് വീണ്ടുമൊരു ശസ്ത്രക്രിയ താങ്ങാനാവുമായിരുന്നില്ല. എന്നാലും ഇതിന് പണം സമ്പാദിക്കാനായി നിമ്മി കോടീശ്വരനിലെത്തി.

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപ്ര്രതിയില്‍ വിളിച്ച് ഓപ്പറേഷനുള്ള എല്ലാ കാര്യങ്ങളും സുരേഷ് ഗോപി റെഡിയാക്കി. അമേയയുടെ ഓപ്പറേഷന്‍ സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തിലാണ് നടന്നത്. അമേയയ്ക്ക് പ്പോള്‍ എല്ലാം കാണാം. അവള്‍ക്കായി ഒരു കൂട്ടം പൂക്കള്‍ നിറഞ്ഞ ബൊക്കയും സുരേഷ് ഗോപി ഒരുക്കിയിരുന്നു.

Most Popular

To Top