Entertainment

സീരിയല്‍ താരങ്ങള്‍ പലരും അവിഹിത ബന്ധമുള്ളവരെന്ന വിവാദ പരാമര്‍ശവുമായി നടി ശ്വേത

സിനിമ സീരിയല്‍ രംഗത്തെ പ്രമുഖയായ താരമാണ് ശ്വേത തിവാരി. ഇന്ത്യന്‍ ടെലിവിഷനില്‍ വേറിട്ട ചരിത്രം രചിച്ച ബിഗ് ബോസിലെ ഹിന്ദി പതിപ്പിലെ പ്രധാന കണ്ടസ്റ്റന്റുമായിരുന്നു ശ്വേത. വിവാദത്തെ ഇന്നും കൂട്ടുപിടിക്കുന്ന താരത്തിന് കുപ്രസിദ്ധി അധികമാണ്. അത്തരമൊരു വിവാദ വെളിപ്പെടുത്തലുമായാണ് താരം ഇപ്പോള്‍ കടന്ന് വന്നിരിക്കുന്നത്.

സീരിയല്‍ രംഗത്തുള്ള പലരും അവിഹിത ബന്ധങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരാണെന്നും, ഇത്തരം സംഭവങ്ങള്‍ താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നുമുള്ള വെളിപ്പെടുത്തലാണ് താരം ഇപ്പോള്‍ പങ്ക് വച്ചിരിക്കുന്നത്.

ശ്വേത പറയുന്നത് പൂര്‍ണമായും തെറ്റാണെന്ന് പറയാനും പറ്റില്ല. അതിന് നമ്മുടെ മുന്നില്‍ തന്നെ പല ഉദാഹരണങ്ങളും ഉണ്ട്. ദാമ്പത്യ ജീവിതത്തില്‍ വന്‍ പരാജയമാണ് താരത്തിന് ഏല്‍ക്കേണ്ടി വന്നത്. രണ്ടു തവണ വിവാഹിതയായെങ്കിലും രണ്ടും വേര്‍പ്പിരിഞ്ഞു. വിവാഹം ചെയ്യാതെ അവിഹിത ബന്ധം വെച്ചുപുലര്‍ത്തു ന്നവരെക്കാള്‍ ഭേദമാണ് താനെന്നും ഇപ്പോള്‍ താന്‍ വളരെ സന്തുഷ്ടയായാണ് ജീവിക്കുന്നതെന്നും താരം തന്റെ ജീവിതത്തെക്കുറിച്ച് പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top