മേക്കപ്പ് ആര്‍ട്ടിസ്റ്റായ സീമയോട് നടിയും ആക്ടിവിസ്റ്റുമായ മാല പാര്‍വതിയുടെ മകന് അനന്തകൃഷ്ണന് അശ്ലീല ചാറ്റ് നടത്തിയ സംഭവത്തില്‍ ഇരു പക്ഷത്തുനിന്നും പല ആളുകളും സംസാരിക്കുന്നുണ്ട്. കൂടുതല്‍ പേരും സീമയുടെ പക്ഷത്ത് നിന്നാണ് സംസാരിക്കുന്നത്. ഈ വിഷയത്തില്‍ പ്രതികരണമറിയിച്ച് ഇപ്പോള്‍ പ്രമുഖ നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസും എത്തിയിരിക്കുകയാണ്. ഫേയ്സ് ബുക്കിലാണ് സാന്ദ്ര തന്റെ പ്രതികരണം അറിയിച്ചത്.
‘വ്യക്തിത്വം ഇല്ലെങ്കില്‍ നാവില്‍ സരസ്വതി ഉണ്ടായിട്ടെന്തു കാര്യം’ എന്നാണ് #maalaparvathy #supportseemavineeth എന്നീ ഹാഷ്ടാഗുകളോടെ സാന്ദ്ര ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്ക് വയ്ക്കുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന മാലാ പാര്‍വതിയുടെ ഓഡിയോ സന്ദേശമാണ് ഈ കുറിപ്പ് എഴുതാന്‍ കാരണമായതെന്ന് താരം പറയുന്നു.
‘മകന് ചെയ്തതു തെറ്റാണെന്നു സോഷ്യല്‍ മീഡിയയില്‍ സമ്മതിക്കുകയും അല്ലാതെ ഉള്ള പ്രൈവറ്റ് കോണ്‍വെര്‍സേഷന്‍സില്‍ അവന് ചെയ്തതില്‍ എന്താ തെറ്റ് അതവന്റെ വ്യക്തി സ്വാതന്ത്ര്യം അല്ലേ എന്ന് പറഞ്ഞതിനോടാണ് എന്റെ അഭിപ്രായവ്യത്യാസം.’-സാന്ദ്ര പറഞ്ഞു. സാന്ദ്രയുടെ ഈ അഭിപ്രായത്തോട് അധികംപേരും യോജിക്കുകയും ചെയ്തു.
