ബിഗ് ബോസിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് ഹിമ ശങ്കര്‍. വളരെ ബോള്‍ഡായ താരം തന്റേതായ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നയാളാണ്. താരം ഇപ്പോള്‍ പങ്കുവയ്ക്കുന്നത് ഒരു സിനിമ പാക്കേജുമായി തന്നെ സമീപിച്ചവരെക്കുറിച്ചാണ്.
സിനിമയിലെ പാക്കേജ് സംവിധാനത്തെക്കുറിച്ചാണ് പറഞ്ഞാണ് അവര്‍ തന്നെ സമീപിച്ചതെന്ന അതെന്താണെന്ന് തിരക്കിയപ്പോള്‍ ബെഡ് വിത്ത് ആക്ടിങ് എന്നായിരുന്നു ലഭിച്ച മറുപടിയെന്നും ഹിമ പറയുന്നു. ഇത്തരത്തില്‍ മൂന്നുപേരാണ് തന്നെ സമീപിച്ചതെന്നും അവരോട് പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ പിന്നീട് തന്നെ വിളിച്ചില്ലെന്നും താരം വ്യക്തമാക്കി.

ഏത് കാര്യത്തിനും സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞാല്‍ അവരെ സമൂഹം മോശമായാണ് കാണുന്നത്. സത്യസന്ധമായി സമ്പാദിക്കുന്നത് മാത്രമാണ് തനിക്ക് ഇഷ്ടമെന്നും ഹിമ വെളിപ്പെടുത്തി. തന്നെ ഇതുവരെ പിന്തുണച്ചവര്ക്കും വെറുത്തവര്‍ക്കും നന്ദി ഉണ്ടെന്നും ഹിമ ശങ്കര്‍ പറഞ്ഞു
