Entertainment

സിനിമയില്‍ നേരിടേണ്ടിവന്ന അവഗണനകളെക്കുറിച്ച് പ്രിയ നടന്‍ ബൈജു സന്തോഷ്‌

മലയാളികള്‍ക്ക് ഒട്ടനവധി നല്ല കഥാപാത്രങ്ങള്‍ നല്‍കിയ നല്ല ഒരു കലാകാരനായിരുന്നു ബൈജു സന്തോഷ്. വളരെ ചെറുപ്പം മുതല്‍ സിനിമയില്‍ വന്ന താരമാണ് ബൈജു. പഴയ സിനിമകളില്‍ കൂടുതലും ഹാസ്യ കഥാപാത്രമായിട്ടായിരുന്നു അവതരണം. പിന്നീട് കുറെ കാലത്തേയക്ക് ബൈജുവിനെ സിനിമകളില്‍ കാണാന്‍ സാധിച്ചിരുന്നില്ല. പിന്നീട് മമ്മൂട്ടിയുടെ പുത്തന്‍ പണത്തിലൂടെയായിരുന്നു ബൈജു തിരിച്ചുവന്നത്.

പിന്നീടിറങ്ങിയ വമ്പന്‍ സിനിമളുടെയെല്ലാം ഭാഗമാകാന്‍ ബൈജുവിന് കഴിഞ്ഞു. തനിക്ക് പലരില്‍ നിന്നും ഒരു കാലത്ത് നേരിട്ടിരുന്ന അവഗണനയെക്കുരിച്ച പറയുകയാണ് ഇപ്പോള്‍ ബൈജു.ഒരു അഭിമുഖത്തിലാണ് ബൈജു ഇക്കാര്യം വ്യക്തമാക്കിയത്. പല സ്ഥലങ്ങളിലും കടുത്ത അവഗണന തനിക്ക നേരിടേണ്ടി വന്നിട്ടുണ്ട്.

സിനിമയില്‍ താന്‍ ആരെയും വേദനിപ്പിച്ചിട്ടില്ല. ഒരു സിനിമ റിലിസാകുമ്പോള്‍ പോസ്റ്ററില്‍ തന്റെ ചിത്രം നല്‍കില്ലെന്നും പേരെഴുതി കാണിക്കുമ്പോള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ പേരിനൊപ്പമാണ് തന്റെ പേര് കാണിക്കുന്നതെന്നും ആരാണ് ഇതൊക്കെ ചെയ്യുന്നതെന്ന് തനിക്കറിയാമെന്നും താനിതിനെയൊക്കെ വളരെ പുശ്ചത്തോടെയാണ് സമീപിക്കുന്നതെന്നും അവസരം വരുമ്പോള്‍ ഇതിനെല്ലാം പകരം വീട്ടുമെന്നും താരം പറയുന്നു.

Most Popular

To Top