മലയാള സിനിമയുടെ ന്യൂജനറേഷന് നായകനാണ് ഷെയ്ന് നിഗം. സിനിമ നടന് അബിയുടെ മകനാണ് ഷൈന്‍ നിഗം. ചെറിയ കാലയളവു കൊണ്ട് തന്നെ ഹിറ്റ് സിനിമകള്‍ കൈമുതലാക്കിയ ഷെയ്ന് ഒരു പടത്തിന്റെ നിര്‍മ്മാതാവുമായ ഉണ്ടായ പ്രശ്നങ്ങളും സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്തിരുന്നു. സിനിമയെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചുമൊക്കെ താരം ഇപ്പോള്‍ മനസ് തുറക്കുകയാണ്.
സിനിമയെ വളരെ സീരിയസായിട്ടാണ് താന്‍ കാണുന്നതെന്നും ഓരോ വേഷങ്ങളും അതിന് പൂര്‍ണത ലഭിക്കണമെന്ന ആഗ്രഹത്തോടെയാണ് താന്‍ അഭിനയിക്കുന്നതെന്നുമാണ് ഷെയ്ന് നിഗം പറയുന്നത്. സിനിമാട്ടോഗ്രാഫറാകാനായിരുന്നു തനിക്കിഷ്ടം. അഭിനയിക്കണമെന്ന മോഹമുണ്ടായിരുന്നില്ല, അതുകൊണ്ട് തന്നെ ആരുടെയും അടുത്ത് ചാന്‍സ് ചോദിച്ച് പോയിട്ടില്ലെന്നും ഷെയിന്‍ വ്യക്തമാക്കുന്നു.
മനസില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്കായി നമ്മളായി ഒന്നിനും വാശി പിടിക്കേണ്ട കാര്യമില്ലെന്നും നമ്മുക്കുള്ളതാണെങ്കില്‍ എല്ലാം കൃത്യമായി നമ്മളിലേയ്ക്ക് തന്നെ എത്തിച്ചേരുന്ന ഒരു സമയം വരുമെന്നും താരം പറയുന്നു.
