സോഷ്യല്‍ മീഡിയയിലൂടെ വൈറലായവര്‍ നിരവധിയാണ്. അത്തരത്തില്‍ വൈറലായ ഒരാളാണ് ഇലക്കിയ. ഇലക്കിയയുടെ ആരാധകര്‍ പുരുഷന്മാരാണ്. ഇലക്കിയയുടെ വീഡിയോ തെന്നിന്ത്യയില്‍ മുഴുവനും വൈറലായി. വളരെ ഗ്ലാമര്‍ വേഷത്തിലാണ് താരം വീഡിയോ ചെയ്യുന്നത്. അത് കൊണ്ട് തന്നെയാണ് താരത്തിന് ഇത്ര പ്രശസ്തിയുമുള്ളത്.

യോഗി ബാബു നായകനായ സോംബി എന്ന ചിത്രത്തില്‍ ഈ ഗ്ലാമര്‍ താരം അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ അവസരം കിട്ടാനായി വീടുവിട്ട് ചെന്നൈയില്‍ വന്ന് പെണ്‍കുട്ടിയാണ് താനെന്നും സിനിമ അവസരത്തിനായി അഡ്ജസ്റ്റ് ചെയ്യണമെന്ന ചില സംവിധായകര്‍ പറഞ്ഞെന്നും എന്നാല്‍ അഡ്ജസ്റ്റ് ചെയ്തിട്ടും താന്‍ അഭിനയിച്ച സിനിമ പുറത്തുവന്നില്ലെന്നും ഇലക്കിയ പറയുന്നു.

സിനിമയിലെ കാസ്റ്റിക് കൗച്ച് എന്നതു യാഥാര്‍ഥ്യമാണെന്നും വഴങ്ങിക്കൊടുക്കാന്‍ തയ്യാറുള്ളവരെ അവര്‍ നായികമാരാക്കുമെന്നത് ചിലപ്പോള്‍ വെറുതെയാണെന്നും സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുള്ള പെണ്‍കുട്ടികള്‍ക്ക് ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നുവെന്നും നിങ്ങള്‍ ഈ ചതികുഴിയില്‍ വീഴരുതെന്നും ഇലക്കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. താരത്തിന്റെ ഗ്ലാമര്‍ വീഡിയോകള്‍ക്ക് വലിയ രീതിയില്‍ വിമര്‍ശനവും ഉണ്ട്.

