പ്രിയാമണി വിനയന് സംവിധാനം ചെയ്ത, പൃഥ്വിരാജ് നായകനായി എത്തിയ ‘സത്യം’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ്. മലയാളികള്‍ക്ക് നടിയായും മോഡലായും നര്‍ത്തകിയായും എത്തിയ പ്രിയാമണിയെ ഏറെ ഇഷ്ടമാണ്. താരം ഇപ്പോള്‍ ആമസോണ്‍ പ്രൈമിലെ ‘ദ് ഫാമിലി മാന്‍’ എന്ന സീരീസ്സില്‍ അഭിനയിക്കുന്നുണ്ട്.
പ്രിയാമണിയുടെ ഭര്‍ത്താവ് ബിസിനസ്സുകാരനായ മുസ്തഫയാണ്. ഇരുവരും വിവാഹിതരായത് നീണ്ട നാളത്തെ പ്രണയത്തിന് ശേഷം ആയിരുന്നു. പ്രിയാമണി ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തന്റെ സിനിമ ജീവിതത്തെ പറ്റിയും, കുടുംബ ജീവിതത്തെ പറ്റിയും മനസ്സ് തുറന്നിരിക്കുകയാണ്. പ്രിയാമണി പറഞ്ഞത് നായകന്മാരോട് അടുത്ത് ഇടപഴകി അഭിനയിക്കുന്നതിനോട് മുസ്തഫക്ക് താത്പര്യം ഇല്ലെന്നാണ്. ചില നടിമാരോട് താന്‍ ഈ കാര്യം സംസാരിച്ചിട്ടുണ്ടെന്നും, എന്നാല്‍ ‘ഇത് നമ്മുടെ ജോലിയല്ലേ? ഞങ്ങളുടെ ബോയ്ഫ്രണ്ട്സിന് അതില്‍ ഒന്നും പ്രശ്നം ഇല്ലെ’ന്നാണ് അവര്‍ പറയുന്നതെന്നും നടി പറഞ്ഞു.
പ്രിയാമണി മുസ്തഫക്കും അദ്ദേഹത്തിന്റെ അച്ഛനും അമ്മക്കും ചുംബന രംഗങ്ങള്‍ ഒന്നും ഇഷ്ടമല്ല എന്നും പറയുന്നുണ്ട്. മുസ്തഫയും പ്രിയാമണിയും രണ്ട് മതത്തില്‍നിന്ന് ഉള്ളവരാണ്. പ്രിയാമണി വിവാഹത്തിന് ശേഷം മതം മാറുവാന്‍ തനിക്ക് ആവില്ല എന്ന് നേരത്തെ അറിയിച്ചിരുന്നു. ക്രിസ്മസും, പുതുവത്സരവും, ദീപാവലിയും എല്ലാം അവര്‍ ഇരുവരും ചേര്‍ന്ന് ആഘോഷിക്കാറുണ്ട്. ‘അവരുടെ കുടുംബത്തിന്റെ വലിയ ആഘോഷങ്ങളില്‍ ഒന്ന് ഈദാണ്. ആ ദിവസം എല്ലാവര്ക്കും ‘ഈദ് മുബാറക്ക്’ പറയും. പക്ഷെ, ഇന്നുവരെ ഞാന്‍ നോമ്പെടുത്തിട്ടില്ല.’ പ്രിയാമണി പറഞ്ഞു.
