Entertainment

സാരിയുടുത്താല്‍ സെക്‌സി ലുക്കാണെന്ന് പറയുന്നു; വസ്ത്രധാരണത്തെക്കുറിച്ച് ഇനിയ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഇനിയ. നല്ല കഥാപാത്രങ്ങളായും ഗ്ലാമര്‍ വേഷത്തിലുമൊക്കെ ഇനിയ അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമയിലും അഭിനയിച്ചിട്ടുള്ള താരം തന്റെ വസ്ത്രധാരണത്തെക്കുറിച്ച് പറയുകയാണ് ഇപ്പോള്‍. ഒരു അഭിമുഖത്തിലാണ് താരം വസ്ത്രധാരണ സങ്കല്‍പ്പത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. തനിക്ക് സാരിയുടുക്കാനാണ് കൂടുതല്‍ ഇഷ്ടമെന്നും എന്നാല്‍ താന്‍ സാരിയുടുത്താല്‍ സെക്‌സി ലുക്കാണെന്നാണ്‌ മറ്റുള്ളവര്‍ പറയുന്നത്.

ഒരാളുടെ വസ്ത്രധാരണം കൊണ്ട് അയാളുടെ സ്വഭാവം മനസിലാക്കാമെന്നതില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും തനിക്ക്ഇഷ്ടമുള്ള വസ്ത്രം ധരിക്കുമെന്നും ഇനിയ പറയുന്നു. ഷോപ്പിങ്ങിനായി അധിക സമയം ചെലവഴിക്കില്ലെന്നും ചേച്ചിയാണ് തനിക്ക് ഫാഷന്‍ ഐഡിയകള്‍ തരുന്നതെന്നും അത് താന്‍ പരിക്ഷിക്കാറുണ്ടെന്നും താരം പറയുന്നു.

Actress Iniya Images @ Mamangam Movie Team Meet

എനിക്ക് കൂടുതല്‍ ഇഷ്ടമുള്ളതും ഇണക്കമുള്ളതുമായ വസ്ത്രം സാരിയാണ്.അതിനാല്‍ തന്നെ ഫങ്ഷനുകള്‍ക്ക് താന്‍ സാരിയാണ് തെരെഞ്ഞെടുക്കുന്നത്. ഷിഫോണ്‍ സാരിയാണ് കൂടുതലിഷ്ടം. പട്ടുസാരി ചുറ്റി മുല്ലപ്പൂ ഒക്കെ അണിയാന്‍ വളരെയധികം ഇഷ്ടമാണ്. യാത്രകളില്‍ ജീന്‍സും ടോപ്പും അണിയാനാണ് ഇഷ്ടട്ടമെന്നും ഗൗണുകളും തന്റെ ഇഷ്ടവസ്ത്രങ്ങളില്‍ ഉള്‍പ്പെട്ടതാണെന്നും ഇനിയ പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top