Entertainment

സായ് പല്ലവി ധാം ധൂവില്‍ ബാലതാരമായി അഭിനയിച്ചിരുന്നു; പഴയ ചിത്രങ്ങള്‍ വൈറല്‍

മലര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മനസില്‍ വരുന്ന ചിത്രം നീണ്ട മുടിയിഴകളും മുഖകുരുക്കളാല്‍ ചുവന്ന കവിളുകളുമുള്ള ഒരു ശാലീന സുന്ദരിയെയാണ്. സായ് പല്ലവി എന്ന തെന്നിന്ത്യന്‍ താരത്തിന്റെ മലര്‍ എന്ന കഥാപാത്രം മലയാളികളുള്‍പ്പടെ തെന്നിന്ത്യ മുഴുവനും തരംഗമായി മാറിയിരുന്നു. പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രക്ഷക ഹൃദയത്തില്‍ കുടിയേറിയ സായ് പല്ലവിക്ക് പ്രേമം ഹിറ്റായതോടെ തമിഴ്,തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം അവസരങ്ങള്‍ എത്തി. അഭിനയിച്ചതെല്ലാം സൂപ്പര്‍ ബമ്പര്‍ ഹിറ്റുകളുമായി മാറിയതോടെ തെന്നിന്ത്യന്‍ താരമായി സായ് പല്ലവി വളര്‍ന്നു.

അങ്ങനെയിരിക്കെ സായ് പല്ലവിയെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തല്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. സായ് പല്ലവി പ്രേമത്തിന് മുന്‍പ് തന്നെ ബിഗ്‌സ്‌ക്രീനില്‍ എത്തിയിരുന്നു വെന്നാണ് പുതിയ വെളിപ്പെടുത്തല്‍. 2008 ല്‍ പുറത്തു വന്ന ജയം രവി ചിത്രമായ ധാം ധൂവിലൂടെ താരം ബാലതാരമായി എത്തി യിരുന്നു. ജയംരവി, കങ്കണ , ലക്ഷ്മി റായ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ റൊമന്റിക് ചിത്രമായിരുന്നു ധാം ധൂം. സായ് പല്ലവി ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ സായിയുടെ ലുക്ക് പുറത്ത് വന്നിരിക്കുകയാണ്. ആരാധകര്‍ ഈ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍.

നൃത്ത സംബന്ധമായ ടെലിവിഷന്‍ ഷോയിലെ പ്രധാന മത്സരാര്‍ത്ഥിയായിരുന്നു സായ് പല്ലവിയെന്നത് ഒട്ടുമിക്കവര്‍ക്കും അറിയാവുന്ന കാര്യമാണ്. കസ്തൂരിമാന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ഒരു ഗാനത്തിലെ ഒരു രംഗത്തിലും താരം അഭിനയിച്ചിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top