Entertainment

സാന്ത്വനത്തിലെ അഞ്ജലിയെ ചേർത്ത് പിടിച്ചു ശിവന്റെ യഥാർത്ഥ ഭാര്യ, അത്‌ കണ്ടു കലിപ്പൻ ശിവൻ.

ആരംഭിച്ചു കുറച്ച് നാളുകൾ കൊണ്ട് ആരാധകരുടെ ഹൃദയത്തിൽ ഇടം പിടിച്ച സീരിയൽ ആണ് സാന്ത്വനം. അതിലെ ഓരോ കഥാപാത്രവും ആളുകൾക്ക് പ്രിയപ്പെട്ടത് ആണ്.കുടുംബബന്ധങ്ങളുടെ പ്രാധാന്യം വരച്ചു കാണിക്കുന്ന സീരിയൽ ഇരു കൈയ്യും നീട്ടി ആയിരുന്നു ആളുകൾ സ്വീകരിച്ചത്.ചിപ്പി രഞ്ജിത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയിച്ചു തുടങ്ങി എന്ന പ്രേത്യകതയും ഈ സീരിയലിന് ഉണ്ട്.സീരിയലിൽ ആളുകൾക്ക് ഏറ്റവും ഇഷ്ട്ടം ശിവനെയും അഞ്ജലിയെയും ആണ്.

പരമ്പരയുടെ പ്രേത്യകത തന്നെ ശിവൻ എന്ന കലിപ്പനും അഞ്ജലി എന്ന കാന്താരിയും ആണ്.ഇരുവർക്കും വേണ്ടി ശിവജ്ഞലി എന്ന പേരിൽ ഫാൻസ് പേജ് വരെ ഉണ്ട്. വലിയ സ്വീകരണം ആണ് ഇരുവർക്കും ആളുകളുടെ ഇടയിൽ ലഭിക്കുന്നത്. ശിവൻ ആയി വേഷം ഇടുന്നത് സജിൻ ആണ്. നടി ഷഫ്‌നയുടെ ഭർത്താവ് ആണ് സജിൻ.അഞ്ജലി ആയി എത്തുന്നത് ബാലേട്ടൻ സിനിമയിലൂടെ ബാലതാരം ആയി എത്തിയ ഗോപിക ആണ്.ഇരുവരുടെയും മികച്ച പ്രകടനം മികച്ചത് ആണ്.

ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ഷഫ്‌ന പങ്കുവച്ച ഒരു ചിത്രം ആണ് തരംഗം ആകുന്നത്. ശിവന്റെ ജീവിതത്തിലെ ഭാര്യയും സീരിയലിലെ ഭാര്യയും ഒരുമിച്ച് നിൽക്കുന്ന ചിത്രം ആണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. ഷഫ്നയും ഗോപികയും ചിത്രം പങ്കുവച്ചിട്ടുണ്ട്.ഇരുവരും ഒരുമിച്ച് കെട്ടിപിടിച്ചു നിൽക്കുന്ന ചിത്രം ആണ് പങ്കുവച്ചിരിക്കുന്നത്. പരമ്പരയിലെ മറ്റു താരങ്ങളും ചിത്രത്തിൽ ഉണ്ട്.ഷഫ്‌നയും ഗോപികയും ജീവിതത്തിൽ നല്ല സുഹൃത്തുക്കൾ ആണ്.രണ്ടുപേരും സോഷ്യൽ മീഡിയയിൽ സജീവമാണ്. എന്താണേലും ശിവന്റെയും അഞ്ജലിയുടെയും ആരാധകർക്ക് ഈ ചിത്രങ്ങൾ നൽകുന്ന സന്തോഷം ചെറുതല്ല.

Most Popular

To Top