Entertainment

സല്‍മാന്‍ എന്റെ കരിയര്‍ തകര്‍ത്തു. അന്ത്യം വരെ പോരാടും. ; ‘ദബാങ്ങ്’ സംവിധായകന്‍

‘ദബാങ്ങ്’ സംവിധായകന്‍ അഭിനവ് സിങ് കശ്യപ് ബോളിവുഡ് താരം സല്‍മാന്‍ ഖാന് എതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. അഭിനവ് പണവും, രാഷ്ട്രീയവും, അധോലോകബന്ധങ്ങളും ഉപയോഗിച്ച് ആരെയും ഭീഷണിപ്പെടുത്താനും, ഇല്ലാതാക്കാനും സല്‍മാന്‍ ഖാന്‍ മടിക്കില്ല എന്ന് വെളിപ്പെടുത്തി. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ കഴിഞ്ഞ 10 വര്‍ഷമായി ഇത് താന്‍ നേരിട്ട് അനുഭവിക്കുന്നതാണെന്നും, തന്റെ പക്കല്‍ തെളിവുകള്‍ ഉണ്ടെന്നും അഭിനവ് വ്യക്തമാക്കി. അഭിനവ് സുശാന്തിനെ പോലെ താന്‍ ആത്മഹത്യ ചെയ്യില്ലെന്നും, അവസരങ്ങള്‍ നഷ്ടപ്പെട്ടതിന്റെ പേരിലോ, അഭിമാനത്തോടെ ജോലി ചെയ്യാന്‍ കഴിയാത്തതിന്റെ പേരിലോ ഇനി ഒരാള്‍ ബോളിവുഡില്‍ ബലിയാടാകാതെ ഇരിക്കുന്നതിനാണ് തന്റെ ശ്രമമെന്നും പറഞ്ഞു.

അഭിനവ് നടത്തിയത് സല്‍മാന്‍ ഖാന്റെ കുടുംബത്തിന് എതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ്. അഭിനവ് സിങ് കശ്യപ് സല്‍മാന്‍ ഖാന്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ‘ദബാങ്ങി’ന്റെ സംവിധായകന്‍ ആയിരുന്നു. എന്നാല്‍, ആ ചിത്രത്തിന് ശേഷം സ്വതന്ത്രമായി മറ്റൊരു സിനിമ ചെയ്യാന്‍ ശ്രമിച്ച അഭിനവിന് സല്‍മാന്‍ ഖാന്റെ കുടുംബത്തില്‍ നിന്ന് നേരിടേണ്ടി വന്നത് നിരന്തരമായ പീഡനങ്ങള്‍ ആയിരുന്നു. മറ്റ് നിര്‍മ്മാണ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചെങ്കിലും സല്‍മാന്‍ ഖാന്റെ ഭീഷണികള്‍ക്ക് മുന്‍പില്‍ ആ കമ്പനികള്‍ പിന്മാറി. ഒടുവില്‍ ‘ബേശരം’ എന്ന സിനിമ റിലയന്‍സുമായി സഹകരിച്ച് അഭിനവിന് സംവിധാനം ചെയ്യാന്‍ സാധിച്ചു. എന്നാല്‍ സല്‍മാന്‍ ഖാനിന്റെ ഏജന്‍സി ആ ചിത്രത്തിന് എതിരെ മോശം പ്രചാരണമാണ് അഴിച്ചുവിട്ടതെന്ന് അഭിനവ് ആരോപിച്ചു.

സല്‍മാന്റെ ഭാഗത്തു നിന്ന് ചിത്രത്തിന്റെ റിലീസ് തടയാന്‍ വഴിവിട്ട ശ്രമങ്ങള്‍ ഉണ്ടായി. വിതരണ കമ്പനികള്‍ അതോടെ പിന്മാറി. എങ്കിലും ചിത്രം റിലയന്‍സ് എന്റര്‍ടേയ്ന്മെന്റ് തിയേറ്ററുകളില്‍ എത്തിച്ചു. അഭിനവ് സിനിമക്ക് എതിരെ വ്യാപക ട്രോളുകളും, പ്രചാരണങ്ങളും നടത്തി നടത്തി ചിത്രത്തെ പരാജയപ്പെടുത്താനും സല്‍മാന്‍ ഖാന്‍ ശ്രമിച്ചെന്ന് പറയുന്നു. ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടെങ്കിലും ചിത്രത്തിന് 58 കോടി നേടാന്‍ സാധിച്ചു. അഭിനവ് പിന്നീട് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വില്‍ക്കാന്‍ ശ്രമിച്ചപ്പോഴും സല്‍മാന്‍ ഖാനിന്റെ കുടുംബത്തിന്റെ ഇടപെടല്‍ ഉണ്ടായെന്ന് ആരോപിച്ചു.

അഭിനവ് കരിയര്‍ മാത്രമല്ല, വ്യക്തിജീവിതം തകര്‍ക്കാനും സല്‍മാന്‍ ഖാനിന്റെ കുടുംബം ശ്രമിച്ചതായി വെളിപ്പെടുത്തി. അഭിനവ് സല്‍മാന്‍ ഖാന്‍, പിതാവ് സലിം ഖാന്‍, സഹോദരങ്ങളായ അര്‍ബാസ് ഖാന്‍, സൊഹൈല്‍ ഖാന്‍ എന്നിവര്‍ക്കും ഇതിലൊക്കെ പങ്കുണ്ടെന്നും പറയുന്നു. കുടുംബാംഗങ്ങളെ അപകടപ്പെടുത്തുമെന്നും, ബലാത്സംഗം ചെയ്യുമെന്നും ഭീഷണികള്‍ ഉണ്ടായി. അഭിനവ് ഇവരുടെ നിരന്തരശല്യം നിമിത്തം വിവാഹബന്ധം വരെ വേര്‍പെടുത്തേണ്ടി വരുന്നതായി വെളിപ്പെടുത്തി. അഭിനവ് പോലീസില്‍ പരാതിപ്പെട്ടെങ്കിലും അവിടെ നിന്നും സഹായം ലഭിച്ചില്ലെന്നും പറയുന്നു. സല്‍മാന്‍ ഖാനിന്റെ ഇഷ്ടത്തിന് അനുസരിച്ച് നില്‍ക്കാന്‍ തയ്യാറാവാത്തതിന്റെ പേരിലാണ് ഇത്രയും പീഡനങ്ങള്‍ നേരിടേണ്ടി വന്നത്. അഭിനവ് താരത്തിന്റെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കാന്‍ തന്നെ കിട്ടില്ലെന്നും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. ‘അവര്‍ക്ക് മുന്‍പില്‍ ഇനി മുട്ടുമടക്കില്ല. ഇതിന് ഒരു അന്ത്യം കാണുന്നതുവരെ പോരാടും. ഇതില്‍ കൂടുതല്‍ സഹിക്കാന്‍ കഴിയില്ല. തിരിച്ചു പൊരുതേണ്ട സമയമായി.’, അഭിനവ് പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ മീ റ്റൂ, ബോയ്ക്കോട്ട് സല്‍മാന്‍ ഖാന്‍ എന്നീ ഹാഷ്ടാഗുകളോടെ അഭിനവ് പങ്കുവെച്ച കുറിപ്പ് വൈറലായി. അഭിനവിന്റെ പോസ്റ്റ് നിരവധി പേര്‍ പങ്കുവെച്ചു. സിനിമാപ്രേമികള്‍ പലരും പുറത്തു പറയാന്‍ ധൈര്യം കാണിക്കാത്ത സത്യങ്ങളാണ് അഭിനവ് വിളിച്ചു പറഞ്ഞിരിക്കുന്നത് എന്നും, ബോളിവുഡ് വിചിന്തനത്തിന് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

Most Popular

To Top